x
NE WS KE RA LA
Crime Health Kerala

ഫ്രഷ് കട്ട്; അറവ് മാലിന്യ പ്ലാൻ്റിന് വേണ്ടി നിയമങ്ങളും ചട്ടങ്ങളും അട്ടിമറിക്കുന്നു; സംയുക്ത സമരസമിതി

ഫ്രഷ് കട്ട്; അറവ് മാലിന്യ പ്ലാൻ്റിന് വേണ്ടി നിയമങ്ങളും ചട്ടങ്ങളും അട്ടിമറിക്കുന്നു; സംയുക്ത സമരസമിതി
  • PublishedFebruary 27, 2025

കോഴിക്കോട്: ജില്ലയിൽ 2019 ൽ ജില്ലാ പഞ്ചായത്ത് ശുപാർശയോടെ കട്ടിപ്പാം
പഞ്ചായത്തിലെ എസ്റ്റേറ്റ് ഭൂമിയിലെ എസ്റ്റേറ്റ് പ്ലാൻ്റേഷൻ ഭൂമിയുടെ മറവിൽ ജില്ലയിലെ തന്നെ പ്രധാന ജലസ്രോതസ്സായ ഇരു തുള്ളിപ്പുഴയുടെ തീരത്ത് പൊലുകള്ള കൺട്രോൾ ബോർഡിന്റെ റെഡ് കാറ്റഗറി ( പൊലുഷൻ സാധ്യത വളരെ കരുതലിന്യ സ്ഥാപനങ്ങൾ ) ലിസ്റ്റിൽപ്പെട്ട പ്രവർത്തിക്കുന്ന ജില്ലയിലെ ഏക കൊഴി അറവ് മാലിന സംസ്ക്കരണ യൂണിറ്റാണ് ഫ്രഷ് കട്ട് ഓർഗാനിക് ലിമിറ്റഡ് എന്ന സ്ഥാപനം ഈ സ്ഥാപനത്തിൻ്റെ പ്രവർത്തനാരംഭം മുതൽ അതിരൂക്ഷമായ ദുർഗന്ധവും ജലമലിനീകരണവും മൂലം കോടഞ്ചേരി, ഓമശ്ശേരി, താമരശ്ശേരി തുടങ്ങിയ പഞ്ചായത്തുകളിലെ 5000 ത്തോളം കുടുംബങ്ങൾ അതിഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ മൂലം ദുരിതം അനുഭവിക്കുകയാണ്. ഈ സ്ഥാപനവും മേൽ സൂചിപ്പിച്ച ദുരിതബാധിത പ്രദേശവും തമ്മിലുള്ള വായൂദൂരം വളരെ കുറവായതിനാൽ ജനങ്ങളുടെ സ്വന്തം വീട്ടിൽപ്പോലും മൂക്ക് മൊത്തി കഴിയേണ്ട അവസ്ഥയിലാണ്. ഇരുതുള്ളിപ്പുഴയോട് ചേർന്ന് ഈ പ്ലാൻ്റ് സ്ഥാപിക്കപ്പെട്ടത് കൊണ്ടും പ്ലാൻറിനോട് അതിർത്തി പങ്കിടുന്ന ഒരു പൊതു കൈത്തോട് പുഴയിലേക്കൊഴുകുന്നതും ഈ പ്ലാൻ്റ് നടത്തുന്ന മലിനീകരണം ജലാശയത്തെയും അപകടത്തിലാക്കിയിരിക്കുകയാണ്.

ഈരുട് എൽ.പി സ്‌കൂൾ, ദേവാലയങ്ങൾ, പ്രീസ്റ്റ് ഹോം, മഠങ്ങൾ, മസ്‌ജിദുകൾ, അംഗന വാടികൾ, ഭിന്നശേഷി വിദ്യാലയങ്ങൾ, 3000 ത്തോളം കുട്ടികൾ പഠിക്കുന്ന കൂടത്തായി സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്‌കൂൾ, കൂടത്തായി ആസാദ് എൽപി സ്‌കൂൾ, വെഴുപ്പൂർ എൽ പി സ്‌കൂൾ, ജുമാ മസ്‌ജിദുകൾ, ക്ഷേത്രങ്ങൾ തുടങ്ങിയവയെല്ലാം ഈ ദുരിതത്തിൻ്റെ ഇരകളാണ്.

വായുമലിനീകരണവും ജലമലിനീകരണവും മൂലം കഴിഞ്ഞ 5 വർഷമായി പ്രദേശവാസികൾ ശ്വാസകോശ രോഗങ്ങൾ, വിട്ടുമാറാത്ത അലർജി, ദേഹമാസകലം ചൊറിച്ചിൽ, ഛർദ്ധി തുടങ്ങിയ രോഗങ്ങളാൽ കഷ്ടപ്പെടുകയാണ്. ഈ കമ്പനി പ്രവർത്തനം തുടങ്ങിയ നാൾ മുതൽ നടത്തിക്കൊണ്ടിരിക്കുന്ന നിയമലംഘനങ്ങൾക്കെതിരെ കട്ടിപ്പാറ പഞ്ചായത്ത് സെക്രട്ടറി മുതൽ ബന്ധപ്പെട്ട വകുപ്പുകൾ, ജനപ്രതിനിധികൾ, പ്രാദേശിക സർക്കാരുകൾ, മന്ത്രിമാർ, മുഖ്യമന്ത്രി അടക്കമുള്ളവർക്ക് ഒട്ടനവധി തവണ പരാതികൾ നൽകിയെങ്കിലും ഫലം കണ്ടില്ല. തുടർന്ന് ഇപ്പോഴത്തെ കളക്ടർ 2024 സെപ്റ്റംബറിൽ വിളിച്ച്
ചേർത്ത സംയുക്ത യോഗത്തിൽ അതിലെ തീരുമാനങ്ങളും, പുതിയൊരു പ്ലാൻറ് വെസ്റ്റ് അൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ അനുവദിച്ച വിവരംഅറിയിച്ചു .

അതോടൊപ്പം പ്ലാന്റിലേക്ക് അഴുകാത്ത മാലിന്യം മാത്രമേ കൊണ്ടുപോകുകയുള്ളുവെന്നും മുഴുവൻ വാഹനങ്ങളിലും, കോഴിയിറച്ചി വിൽപ്പന കടകളിലും ഫ്രീസർ ഉണ്ടാവുമെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ടി വിഷയം മോണിറ്റർ ചെയ്യാൻ എൻ ഫോർസ്‌സ്മെൻ്റ് സ്കോഡ് ഉണ്ടാവുമെന്ന് അറിയിച്ചെങ്കിലും ഒന്നും പ്രായോഗികമായി നടപ്പിലായില്ല.

31-10-2024 ന് PC യുടെ ലൈസൻസ് കാലാവധി അവസാനിച്ച ഈ സ്ഥാപനത്തിന് തുടർന്ന് പ്രവർത്തിക്കാൻ ഡിഎൽഎഫ്എംസി താല്ക്കാലിക അതുമതി നൽകി. ഇതിനിടയിലാണ് പ്ലാന്റ് മുതലാളിമാർ ജില്ലാ കളക്ടറെയടക്കം വഞ്ചിച്ച് കോഴിക്കോട് ജില്ലയിൽ ഒരു കാരണ വശാലും പുതിയ പ്ലാന്റുകൾ അനുവദിക്കരുതെന്ന് ഹൈക്കോടതിയിൽ വ്യാജമായ വിവരങ്ങൾ നൽകി കോടതിയെപ്പോലും തെറ്റിദ്ധരിപ്പിച്ച് ഇടക്കാല വിധി നേടി.

ഈ സാഹ ചര്യത്തിലാണ് സംയുക്ത സമരസമിതി അനശ്ചിതകാല സമര പ്രഖ്യാപനം നടത്തിയതും സമര പന്തൽ ഒരുക്കുകയും. കഴിഞ്ഞ ദിവസം ആയിരങ്ങൾ അണിനിരന്ന് കൊണ്ട് താമരശ്ശേരി താലൂക്ക് ഓഫീസ് മാർച്ച് നടത്തുകയും ചെയ്തു. ഇതിനെ തുടർന്ന് 22-02-2025 ന് കളക്ടർ സംയുക്ത യോഗം വിളിച്ച് ചേർക്കുകയും യോഗത്തിൽ മാനേജ്‌മെൻ്റ് സ്വീകരിച്ച വഞ്ചനാപരമായ നിലപാടുകൾ സമിതി ചൂണ്ടിക്കാണിക്കുകയും ജില്ലയിലെ അറവ് മാലിന്യം നിയമ ഭേദഗതി നടത്തി മലപ്പുറം ജില്ലയിലെ അംഗീകൃത മാലിന്യ പ്ലാൻ്റിലേക്ക് മാറ്റണമെന്നും എത്രയും പെട്ടന്ന് കോടതി വിധി വെക്കേറ്റ് ചെയ്‌ത്‌ അനുയോജ്യമായ സ്ഥലങ്ങളിൽ ജില്ലയിൽ പുതിയ പ്ലാന്റുകൾ അനുവദിച്ച് സംസ്ക്‌കരണം വികേന്ദ്രീകരിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു. എന്നാൽ ഈ നിർദ്ധേശം അംഗീകരിക്കാത്ത സാഹചര്യത്തിൽ സമരസമിതി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. സ്ഥാപനത്തിൻ്റെ പഞ്ചായത്ത് പ്രവർത്തനാനുമതി 31-03-205 ന് അവസാനിക്കുകയാണ്. ഒരു കാരണവശാലും പ്രവർത്തനാനുമതി പുതുക്കി നല്കരുതെന്ന് ആവശ്യപ്പെട്ട് 25-02- 2025 ന് ആയിരങ്ങൾ അണിനിരന്ന് കൊണ്ട് കട്ടിപ്പാറ പഞ്ചായത്തിലേക്ക് ബഹുജന മാർച്ചും ധർണ്ണയും നടത്തി. തുടർന്ന് ഈ സ്ഥാപനത്തിന്റെ പ്രവർത്തനാനുമതി നിഷേധിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് പഞ്ചായത്ത് ഭരണ സമിതിക്കും സെക്രട്ടറിക്കും നിവേദനം നൽകി. ഫ്രഷ്കട്ട് പ്ലാന്റ് പ്രദേശത്ത് നിന്ന് മാറ്റി സ്ഥാപിക്കുന്നത് വരെ അനശ്ചിതകാല സമരം തുടരുമെന്ന് സമരസമിതി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വാർത്താ സന്ദേലനത്തിൽ ചെയർമാൻ ബാബു കുടുക്കിൽ , അജ്മൽ കെ കെ, ആന്റു എം കെ, പുഷ്പൻ നന്ദൻസ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *