x
NE WS KE RA LA
Crime Kerala

മദ്യലഹരിയിൽ അതിക്രമം; വടകര സ്വദേശി അടക്കം നാല് പേർ അറസ്റ്റിൽ

മദ്യലഹരിയിൽ അതിക്രമം; വടകര സ്വദേശി അടക്കം നാല് പേർ അറസ്റ്റിൽ
  • PublishedMay 12, 2025

കൊച്ചി: ചെറായി ബീച്ചിൽ മദ്യലഹരിയിൽ അതിക്രമം നടത്തിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ . കടയുടമയുമായുള്ള വാക്ക് തർക്കത്തിൽ അസഭ്യം പറഞ്ഞും കസേര വലിച്ചെറിഞ്ഞും യുവതിയുടെ നേതൃത്വത്തിലുള്ള സംഘം ബഹളമുണ്ടാക്കിയത്. ചേന്ദമംഗലം സ്വദേശി രാഹുൽ ദേവ്, തൃശൂർ മേത്തല സ്വദേശി അജയ്, വടകര സ്വദേശി ഫർസാന, എറണാകുളം വടക്കേക്കര സ്വദേശി സിയ ഷിബു എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇവർ താമസിച്ച മുറിയിൽ പരിശോധന നടത്തിയെങ്കിലും നിയമവിരുദ്ധമായി ഒന്നും കണ്ടെത്താനായില്ലെന്ന് പൊലീസ് വ്യക്തമാക്കി .

സുഹൃത്തിന്റെ വിവാഹത്തിന് ചെറായിലെത്തിയതായിരുന്നു യുവതിയുൾപ്പടെയുള്ള നാൽവർ സംഘം. റിസോർട്ടിൽ മുറിയെടുത്ത് ഇവർ കടൽ കാണാൻ പുറത്തിറങ്ങി. മദ്യപിച്ച് പരസപരം ബഹളം തുടങ്ങിയ നാല് പേരും പിന്നാലെ ബീച്ചിലെത്തി. അവിടെ കണ്ട കടയുടമയോടായി വാക്ക് തർക്കം. വാക്കേറ്റത്തിനിടെ സംഘത്തിലെ വടകര സ്വദേശിയായ ഫർസാന എല്ലാ പരിധികളും വിടുകയും. ശകാരവും, അസഭ്യം പറച്ചിലും കസേര വലിച്ചെറിയലുമായി യുവതിയും സംഘവും സംഘർഷം അഴിച്ച് വിടുകയായിരുന്നു .

കട ഉടമ തന്നെ മർദ്ദിച്ചെന്ന് ആരോപിച്ചായിരുന്നു യുവതി ബഹളം വച്ചത്. എന്നാൽ ഇതിൽ വാസ്തവമില്ലെന്നും . മദ്യലഹരിയിലായിരുന്ന സംഘം കടക്കാരനോട് മോശമായി പെരുമാറിയതെന്നും പൊലീസ് വ്യക്തമാക്കി. പൊതുസ്ഥലത്ത് പ്രശ്നമുണ്ടാക്കിയതിന് ജാമ്യം കിട്ടാവുന്ന വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ ജാമ്യത്തിൽ വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *