തിരുവനന്തപുരം:സിപിഐഎമ്മിലെ പ്രായപരിധി നിബന്ധനക്കെതിരെ സംസ്ഥാന ഘടകങ്ങൾ രംഗത്ത്. 75 വയസ്സ് പ്രായപരിധി നീക്കണമെന്ന് ഗ്രൂപ്പ് ചർച്ചയിൽ ആവശ്യപ്പെട്ടു. കേരള ഘടകത്തിന്റെ ഗ്രൂപ്പ് ചർച്ചയിലും പ്രായപരിധിക്കെതിരെ വിമർശനം ഉയരുകയും ചെയ്തു
നിബന്ധന നീക്കണമെന്ന് നാല് നേതാക്കൾ ആവശ്യപ്പെട്ടു. കമ്മിറ്റികളിൽ തുടരുന്നതിന് പ്രായം മാത്രമാകരുത് മാനദണ്ഡമെന്നും വിമർശനം ഉണ്ടായി.