x
NE WS KE RA LA
Uncategorized

ഹംപിയിൽ വാഹനാപകടം ; നാല് പേർക്ക് ദാരുണാന്ത്യം

ഹംപിയിൽ വാഹനാപകടം ; നാല് പേർക്ക് ദാരുണാന്ത്യം
  • PublishedJanuary 22, 2025

ബെം​ഗളൂരു: കർണാടകയിലെ ഹംപിയിൽ വാഹനാപകടം. മൂന്ന് വിദ്യാർഥികൾ ഉൾപ്പെടെ നാല് പേർ മരിച്ചു. ആര്യവന്ദൻ (18), സുചീന്ദ്ര (22), അഭിലാഷ് (20), ഡ്രൈവർ ശിവ (24) എന്നിവരാണ് മരിച്ചത്. നരഹരി ക്ഷേത്രത്തിൽ മന്ത്രാലയ സംസ്‌കൃത പാഠശാലയിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. സിന്ധനൂരിലെ അരഗിനാമര ക്യാമ്പിന് സമീപം ബുധനാഴ്ച പുലർച്ചെയാണ് സംഭവം. ഇവർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കൂടാതെ അപകടത്തിൽ 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു . അപകടത്തിൽ സിന്ധനൂർ പോലീസ് കേസെടുത്തു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *