x
NE WS KE RA LA
National

ലിഫ്റ്റിൽ കുടുങ്ങി നാലര വയസ്സുകാരന് ദാരുണാന്ത്യം

ലിഫ്റ്റിൽ കുടുങ്ങി നാലര വയസ്സുകാരന് ദാരുണാന്ത്യം
  • PublishedMarch 13, 2025

ബെംഗളൂരു: ഹൈദരാബാദിൽ ലിഫ്റ്റിൽ കുടുങ്ങി നാലര വയസ്സുകാരന് ദാരുണാന്ത്യം. നേപ്പാൾ സ്വദേശിയായ നാലര വയസ്സുകാരൻ സുരേന്ദർ ആണ് മരിച്ചത്. സന്തോഷ് നഗർ കോളനിയിലെ മുജ്‍തബ എന്ന അപ്പാർട്ട്മെന്‍റിലുള്ള ലിഫ്റ്റിലാണ് കുട്ടി കുടുങ്ങിയത്. അപ്പാർട്ട്മെന്‍റിലെ സെക്യൂരിറ്റി ജീവനക്കാരന്‍റെ മകനാണ് സുരേന്ദർ.

ഗ്രില്ലുകളുള്ള ലിഫ്റ്റായിരുന്നു, ഇത് കുഞ്ഞ് തന്നെ വലിച്ചടച്ച് കുടുങ്ങിപ്പോവുകയായിരുന്നു. മകനെ കാണാതിരുന്ന മാതാപിതാക്കൾ കുഞ്ഞിനെ അന്വേഷിച്ചപ്പോഴാണ് ലിഫ്റ്റിൽ കുടുങ്ങിയ നിലയിൽ കണ്ടത്. കുഞ്ഞ് ചോരയിൽ കുളിച്ച നിലയിലായിരുന്നു. ഉടന്‍ തന്നെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. നേപ്പാളിൽ നിന്ന് ആറ് മാസം മുൻപാണ് ഇവർ ബെംഗളൂരുവിലെത്തിയത്. അപ്പാർട്ട്മെന്‍റിന് താഴെയുള്ള ചെറിയ മുറിയിലാണ് സെക്യൂരിറ്റി ഗാർഡായ ശ്യാം ബഹദൂറും കുടുംബവും താമസിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *