x
NE WS KE RA LA
Kerala Politics

സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തിയില്ല ; വീണയെ ട്രോളിയും പൊട്ടിതെറിച്ചും മുൻ എം എൽ എ പദ്മകുമാർ

സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തിയില്ല ; വീണയെ ട്രോളിയും പൊട്ടിതെറിച്ചും മുൻ എം എൽ എ പദ്മകുമാർ
  • PublishedMarch 10, 2025

പത്തനംതിട്ട: സിപിഎം സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് സിപിഎം മുതിർന്ന നേതാവ് എ പദ്മകുമാർ രംഗത്ത് . 50 വർഷം പരിചയമുള്ള തന്നെ തഴഞ്ഞുവെന്നും 9 വർഷം മാത്രമായ വീണാ ജോർജിനെ പരിഗണിച്ചുവെന്നും പദ്മകുമാർ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണെന്നും. പാർട്ടി നടപടിയെ ഭയക്കുന്നില്ല. സിപിഎം വിടില്ലെന്നും പദ്മകുമാർ വ്യക്തമാക്കി.

ബ്രാഞ്ചിൽ പ്രവർത്തിക്കുമെന്നും . പ്രായപരിധിക്ക് കാത്തുക്കുന്നില്ല. തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും ഒഴിയുമെന്നും പദ്മകുമാർ പറഞ്ഞു. അതേസമയം, സംസ്ഥാന സമ്മേളനത്തിൽ നിന്നുള്ള ഇറങ്ങിപ്പോക്കില്‍ മുതിര്‍ന്ന നേതാവ് എ പത്മകുമാറിനെതിരെ പാര്‍ട്ടി നടപടിക്ക് സാധ്യതയുണ്ട്. മറ്റന്നാള്‍ ചേരുന്ന പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ നടപടി ചര്‍ച്ചയാകും.

അതൃപ്തി പരസ്യമാക്കി പൊതുസമ്മേളനത്തിൽ പങ്കെടുക്കാതെയാണ് പത്മകുമാർ കൊല്ലത്ത് നിന്ന് മടങ്ങിയത്. ‘ചതി, വഞ്ചന, അവഹേളനം – 52 വർഷത്തെ ബാക്കിപത്രം ലാൽ സലാം’ എന്നായിരുന്നു പത്മകുമാറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. പ്രൊഫൈൽ ചിത്രവും മാറ്റി. എന്നാൽ പോസ്റ്റ് ചർച്ചയായതോടെ അദ്ദേഹം പിൻവലിക്കുകയായിരുന്നു. സംസ്‌ഥാന കമ്മിറ്റിയിലേക്ക് എടുക്കുമ്പോൾ കഴിഞ്ഞ കാലത്തെ സമര, സംഘടന പ്രവർത്തനങ്ങളും കണക്കിലെടുക്കണമായിരുന്നുവെന്ന് പത്മകുമാർ പ്രതികരിച്ചു. ഇന്നല്ലെങ്കിൽ നാളെ പാർട്ടിക്ക് ബോധ്യപ്പെടേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *