x
NE WS KE RA LA
National

ഐഎസ്ആർഒ മുൻ ചെയർമാൻ കെ കസ്തൂരിരംഗൻ അന്തരിച്ചു

ഐഎസ്ആർഒ മുൻ ചെയർമാൻ കെ കസ്തൂരിരംഗൻ അന്തരിച്ചു
  • PublishedApril 25, 2025

ബംഗളൂരു: ഐഎസ്ആർഒ മുൻ ചെയർമാൻ കെ കസ്തൂരിരംഗൻ(84) അന്തരിച്ചു. ഇന്ന് രാവിലെ ബംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. 1994- 2003വരെ ഐഎസ്ആർഒയുടെ ചെയർമാനായി പ്രവർത്തിച്ചു. രാജ്യസഭാം​ഗം, ആസൂത്രണ കമീഷൻ അം​ഗം, ബഹിരാകാശ വകുപ്പ് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

ഐഎസ്ആർഒ സാറ്റലൈറ്റ് സെന്ററിന്റെ ഡയറക്ടറായിരുന്ന കാലത്ത് പുതുതലമുറ ബഹിരാകാശ പേടകങ്ങളുടെയും, ഇന്ത്യൻ നാഷണൽ സാറ്റലൈറ്റ് ഇന്ത്യൻ റിമോട്ട് സെൻസിംഗ് സാറ്റലൈറ്റുകൾ എന്നിവയുടെയും ശാസ്ത്രീയ ഉപഗ്രഹങ്ങളുടെയും വികസനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചതും ഇദ്ദേഹമാണ്‌. കസ്തൂരിരം​ഗൻ ഐഎസ്ആർഒ ചെയർമാനായിരുന്ന കാലഘട്ടത്തിലാണ് പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (പിഎസ്എൽവി) വിജയകരമായി വിക്ഷേപിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്തത്.

ഇന്ത്യയുടെ ആദ്യത്തെ രണ്ട് പരീക്ഷണാത്മക ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളായ ഭാസ്‌കര-I & IIന്റെ പ്രോജക്ട് ഡയറക്ടറായിരുന്നു. യുഎൻ സെന്റർ ഫോർ സ്പേസ് സയൻസ് ആൻഡ് ടെക്നോളജി എഡ്യൂക്കേഷന്റെ (UN-CSSTE) ഗവേണിംഗ് ബോർഡ്, ഐഐടി ചെന്നൈ ബോർഡ് ഓഫ് ഗവർണേഴ്‌സ്, രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗവേണിംഗ് കൗൺസിൽ, നാഷണൽ എയ്‌റോസ്‌പേസ് ലബോറട്ടറിയുടെ റിസർച്ച് കൗൺസിൽ എന്നിവയുടെ ചെയർമാനായിരുന്നു.

ദേശീയ വിദ്യാഭ്യാസ നയത്തിൽ പട്ടികപ്പെടുത്തിയിട്ടുള്ള വിദ്യാഭ്യാസ പരിഷ്കാരങ്ങൾക്ക് പിന്നിലെ വ്യക്തിയായാണ് കസ്തൂരിരംഗൻ അറിയപ്പെടുന്നത്. അധോടൊപ്പം തന്നെ ജെഎൻയുവിന്റെ ചാൻസലറായും കർണാടക നോളജ് കമ്മീഷൻ ചെയർമാനായും സേവനമനുഷ്ഠിച്ചു. 2003 മുതൽ 2009 വരെ രാജ്യസഭാംഗമായും അന്നത്തെ ഇന്ത്യൻ ആസൂത്രണ കമ്മീഷൻ അംഗമായും അദ്ദേഹം സേവനമനുഷ്ഠിച്ചു.ബോംബെ യൂണിവേഴ്സിറ്റിയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ഇദ്ദേഹം 1971 ൽ അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിൽ ജോലി ചെയ്തുകൊണ്ട് എക്സ്പിരിമെന്റൽ ഹൈ എനർജി ജ്യോതിശാസ്ത്രത്തിൽ ഡോക്ടറേറ്റ് ബിരുദം നേടി.പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ എന്നീ ബഹുമതികൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *