രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ പരാഗിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം

രാജസ്ഥാന്‍ റോയല്‍സിന്റെ തുടര്‍ച്ചയായ തോല്‍വിയില്‍ ക്യാപ്റ്റന്‍ റിയാന്‍ പരാഗിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം അമിത് മിശ്ര. ക്യാപ്റ്റനാകുമ്പോള്‍ കുറച്ചുകൂടി ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും ഗ്രൗണ്ടില്‍ ഇത്ര നിര്‍വികാരതയുടെ ആവശ്യമില്ലെന്നും മിശ്ര പറഞ്ഞു. കഴിഞ്ഞ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരമടക്കം അനായാസ ജയമെന്നുറപ്പിച്ച നാല് മത്സരങ്ങളിലാണ് രാജസ്ഥാന്‍ തോറ്റത്, അതിന് ക്യാപ്റ്റന്‍ ഉത്തരവാദിയാണ്.ക്യാപ്റ്റനാകുമ്പോള്‍ കുറച്ചുകൂടി ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും ഗ്രൗണ്ടില്‍ ഇത്ര നിര്‍വികാരതയുടെ ആവശ്യമില്ലെന്നും മിശ്ര പറഞ്ഞു.ബാറ്റര്‍ എന്ന രീതിയില്‍ മോശം ഷോട്ടുകള്‍ കളിച്ചാണ് പരാഗ് പുറത്താകുന്നത് എന്നും മിശ്ര കൂട്ടിച്ചേര്‍ത്തു.
സഞ്ജു സാംസണിന്റെ അഭാവത്തില്‍ ഐപിഎല്‍ ഈ സീസണിലെ ഒട്ടുമിക്ക മത്സരങ്ങളും നയിച്ചിരുന്നത് പരാഗയിരുന്നു. ഒമ്പത് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയം മാത്രമാണ് ടീമിന് നേടാനായിട്ടുള്ളൂ. ഇതിനകം തന്നെ ടീം പ്ളേ ഓഫ് സാധ്യതകളില്‍ നിന്ന് പുറത്തായി. ഒമ്പത് മത്സരങ്ങളില്‍ 71 റണ്‍സ് മാത്രമാണ് പരാഗ് നേടിയത്. ഓള്‍ റൗണ്ടറായ പരാഗിന് ബോളിങ്ങിലും തിളങ്ങാനായിട്ടില്ല.