x
NE WS KE RA LA
Uncategorized

മാനന്തവാടിയിൽ കാട്ടുതീ ; കമ്പമലയുടെ ഒരു ഭാഗം കത്തിയമർന്നു

മാനന്തവാടിയിൽ കാട്ടുതീ ; കമ്പമലയുടെ ഒരു ഭാഗം കത്തിയമർന്നു
  • PublishedFebruary 17, 2025

വയനാട്: മാനന്തവാടി പിലാക്കാവ് കമ്പമലയിൽ കാട്ടുതീ. തീപടർന്ന് മലയുടെ ഒരു ഭാഗം കത്തിയമർന്നു. തീ പരിസരപ്രദേശങ്ങളിലേക്ക് വ്യാപിക്കുകയാണ്. വനംവകുപ്പ് സ്ഥലത്തെത്തി, തീയണയ്ക്കാൻ ശ്രമം ആരംഭിച്ചു. കാട്ടുതീ കൂടുതൽ വ്യാപിക്കുകയാണ്. തീ കത്തുന്ന സ്ഥലങ്ങൾക്ക് സമീപം ജനവാസ മേഖലയാണ്.

‘ചൂട് കൂടുന്നതിനാലാണ് തീ വ്യാപിക്കുന്നത്. അടുത്തതൊന്നും നിൽക്കാൻ പറ്റാത്ത സാഹചര്യമാണ്. വനം വകുപ്പിന്റെ രണ്ടു വാഹനങ്ങൾ എത്തി. ആളുകൾ താമസിക്കുന്ന സ്ഥലമായതിനാൽ കൂടുതൽ ആശങ്കയിലാണെന്ന് പ്രദേശവാസി ശരത്ത് പറഞ്ഞു.

കൂടുതൽ തീ വ്യാപിക്കാതിരിക്കാനുള്ള ശ്രമം നടത്തുകയാണ് വേണ്ടത്. കൂടുതലും തേയില തോട്ടങ്ങളാണ്. പ്രദേശ വാസികളുടെ ആശങ്ക ഉടൻ പരിഹരിക്കുമെന്നാണ് കരുതുന്നതെന്ന് ശരത്ത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *