x
NE WS KE RA LA
Kerala Politics

വനം നിയമ ഭേദഗതി; കഴമ്പുള്ള വിമർശനം ഉണ്ടെങ്കിൽ ചർച്ചക്ക് തയ്യാറാണെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ

വനം നിയമ ഭേദഗതി; കഴമ്പുള്ള വിമർശനം ഉണ്ടെങ്കിൽ ചർച്ചക്ക് തയ്യാറാണെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ
  • PublishedDecember 23, 2024

തിരുവനന്തപുരം: വനംനിയമഭേദ​ഗതിയിൽ വസ്തുതകൾ പരിശോധിക്കാതെയാണ് വിവാദം ഉയർത്തുന്നതെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു . നിലവിലുള്ള ബില്ലിൽ വരുത്തിയ മാറ്റങ്ങളിൽ എന്തിലാണ് വിയോജിപ്പ് എന്ന് വ്യക്തമാക്കണമെന്നും ശശീന്ദ്രൻ പറഞ്ഞു. വനത്തിലെ ജണ്ടകൾ പൊളിക്കുന്നതിനെതിരെ നടപടി വരുന്നത് ചിലർക്ക് പൊളളും. കർഷകർ ജണ്ട പൊളിക്കാൻ പോകില്ലെല്ലോ എന്ന് ചോദിച്ച വനംമന്ത്രി പൊളിക്കുന്നത് കയ്യേറ്റക്കാരാണെന്നും ആരോപിച്ചു. കഴമ്പുള്ള വിമർശനം ഉണ്ടെങ്കിൽ ചർച്ചക്ക് തയ്യാറാണ്. മതമേലധ്യക്ഷൻമാരിൽ നിന്നും കുറച്ചു കൂടി പക്വത പ്രതീക്ഷിക്കുന്നുണ്ടെന്നും മന്ത്രി എകെ ശശീന്ദ്രൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *