ആലപ്പുഴ: സ്വകാര്യ ഹോട്ടലിൽ വിദേശ പൗരന്റെ പരാക്രമം. ആലപ്പുഴയിലെ സ്വകാര്യ ഹോട്ടൽ വിദേശ പൗരൻ അടിച്ചു തകർത്തു. ഇന്നലെ രാവിലെ 10 മണിക്കാണ് സംഭവം നടന്നത്. ഹോട്ടലിന്റെ ഗ്ലാസ് അടിച്ചു തകർക്കുകയും ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും ചെയ്തു.
യു കെ പൗരൻ ജാക്ക് ബ്ലാക്ക് ബോണാണ് ആക്രമണം നടത്തിയത്. ഇദ്ദേഹം കഴിഞ്ഞ 15 ദിവസമായി ആലപ്പുഴയിലാണുള്ളത് . ഇതിന് മുമ്പും ഇദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഇത്തരം അക്രമസംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
കളഞ്ഞു പോയ ഫോൺ തിരികെ വാങ്ങാൻ എത്തിയപ്പോഴായിരുന്നു ആക്രമണം. ഓടിരക്ഷപ്പെടാൻ ശ്രമിച്ച വിദേശ പൗരനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയും. ഡോറിന്റെ നഷ്ടപരിഹാരമായി 15000 രൂപ ഹോട്ടൽ ഉടമ ആവശ്യപ്പെടുകയും ചെയ്തു. അത് നൽകി ഇദ്ദേഹം ഗോവയിലേക്ക് മടങ്ങി.