x
NE WS KE RA LA
Uncategorized

ആദ്യമായി യുഡിഎഫ് വേദിയിലേക്ക്; വി.ഡി സതീശനൊപ്പം മലയോര യാത്രയില്‍ പി വി അൻവറും പങ്കെടുക്കും

ആദ്യമായി യുഡിഎഫ് വേദിയിലേക്ക്; വി.ഡി സതീശനൊപ്പം മലയോര യാത്രയില്‍ പി വി അൻവറും പങ്കെടുക്കും
  • PublishedJanuary 30, 2025

മലപ്പുറം: പി.വി അന്‍വര്‍ ഇന്ന് ആദ്യമായി യുഡിഎഫ് വേദിയിലേക്ക്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി അൻവർ വേദി പങ്കിടും. വി.ഡി സതീശന്‍ നയിക്കുന്ന മലയോര സമര യാത്രയുടെ നിലമ്പൂർ എടക്കരയിലെ വേദിയിലാണ് അന്‍വര്‍ പങ്കെടുക്കുക.

കൂടാതെ മലയോര യാത്രയില്‍ സഹകരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പി.വി അന്‍വര്‍ പ്രതിപക്ഷ നേതാവിനെ കണ്ടിരുന്നു. തുടർന്ന് നടത്തിയ കൂടിയാലോചനകള്‍ക്ക് ശേഷമാണ് അന്‍വറിന് വേദി പങ്കിടാൻ അനുമതി ലഭിച്ചത്.

യുഡിഎഫ് പ്രവേശനത്തിന് കാത്തിരിക്കുന്ന പി.വി അന്‍വറിന് മുന്നണിയിലേക്കുള്ള ചവിട്ടുപടിയാകും ഈ വേദി പങ്കിടൽ. കൂടാതെ ഇന്നലെ നിലമ്പൂര്‍ പോത്തുകല്ലില്‍ മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലും അന്‍വര്‍ പങ്കെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *