ചരിത്രത്തിലാദ്യമായി ലീഗ് ദേശീയ നേതൃത്വത്തില്‍ വനിത പ്രാതിനിധ്യം

ചെന്നൈ: മുസ്‌ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറിമാരായി ജയന്തി രാജനെയും ഫാത്തിമ മുസാഫറിനെയും സാദിഖ് അലി തങ്ങള്‍ പ്രഖ്യാപിച്ചു.മുസ്‌ലിം ലീഗില്‍ ദേശീയ നേതൃത്വത്തില്‍ വനിത പ്രാതിനിധ്യം ചരിത്രത്തിലാദ്യമായാണ്. വയനാട്ടില്‍ നിന്നുള്ള വനിതാ ലീഗ് ദേശീയ സെക്രട്ടറിയാണ് ജയന്തി രാജന്‍. ഖാദര്‍ മൊയ്തീനും പി കെ കുഞ്ഞാലിക്കുട്ടിയും നേതൃത്വത്തില്‍ തുടരും.
വയനാട് ഇരളം സ്വദേശിയായ ജയന്തി ദലിത് ലീഗ് വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റാണ്. പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദേശീയതലത്തില്‍ അംഗത്വ കാംപെയ്‌നും സംസ്ഥാന കമ്മിറ്റികളുടെ രൂപവത്കരണവും പൂര്‍ത്തിയാക്കിയതിന്റെ തുടര്‍ച്ചയായാണ് ദേശീയ കൗണ്‍സില്‍ ചേര്‍ന്നത്.
വ്യാഴാഴ്ച ചെന്നൈയില്‍ നടന്ന മുസ്ലിംലീഗ് ദേശീയ കൗണ്‍സില്‍ യോഗം ദേശീയതലത്തില്‍ അടുത്ത നാലുവര്‍ഷം പാര്‍ട്ടിയെ നയിക്കാനുള്ള സമിതിയെ തിരഞ്ഞെടുത്തു. ഖാദര്‍ മൊയ്തീന്‍ ദേശീയ പ്രസിഡന്റും പി.കെ. കുഞ്ഞാലിക്കുട്ടി ദേശീയ ജനറല്‍ സെക്രട്ടറിയായും തുടരും. ഇ.ടി. മുഹമ്മദ് ബഷീര്‍ ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയായി തുടരും. മുനവറലി തങ്ങള്‍, ഹാരിസ് ബീരാന്‍, സികെ സുബൈര്‍ തുടങ്ങിയവര്‍ ദേശീയ സെക്രട്ടറിമാരാണ്. കെ.പി.എ. മജീദാണ് ദേശീയ വൈസ് പ്രസിഡന്റ്.