കോഴിക്കോട് : പൊതുജനങ്ങളിൽ സാമ്പത്തിക സാക്ഷരത ഉറപ്പുവരുത്തുവാൻ റിസർവ്ബാങ്ക് ഓഫ് ഇന്ത്യയും ലീഡ് ബാങ്ക് കോഴിക്കോടും ചേർന്ന് നടത്തുന്ന ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ഫ്ലാഷ് മോബ് കോഴിക്കോട് ബീച്ചിൽ സംഘടിപ്പിച്ചു. ആർ എസ്.ഇ.ടി.ഐ പൂർവ്വ വിദ്യാർത്ഥികളാണ് ഫ്ലാഷ് മോബ് അവതരിപ്പിച്ചത്. ജനങ്ങളിൽ സമ്പാദ്യ ശീലം വളർത്താനും സാമ്പത്തിക തട്ടിപ്പുകളിൽ ഇരകളാവാതെ സ്വന്തം സമ്പത്ത് കരുതലോടെ കാത്തുസൂക്ഷിക്കുവാനും ചതിക്കുഴികളിൽ വീണു പോകാതിരിക്കുവാനും ഓർമ്മപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിട്ടത്. പരിപാടിയിൽ ആർ.ബി ഐ ഡി.ജി.എം ശ്രീകുമാർ കെ.ബി, ആർ.ബി.ഐ മാനേജർ രഞ്ജിത്ത് ഇ.കെ, ലീഡ് ബാങ്ക് മാനേജർ ജ്യോതിസ്.എസ്, ലീഡ് ബാങ്ക് ഓഫീസർ പ്രേംലാൽ കേശവൻ, ആർ.എസ്.ഇ.ടി.ഐ ഡയറക്ടർ ടി. ഷറഫുദ്ദീൻ മൂസക്കോയ എഫ്. എൽ.സി കൗൺസിലർ റുഷാദ ടി.കെ തുടങ്ങിയവർ പങ്കെടുത്തു
Recent Comments
No comments to show.
Popular Posts
April 28, 2025
മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് അപകടം
April 28, 2025