വടകരയിൽ കുറുക്കന്റെ കടിയേറ്റ് അഞ്ച് പേർക്ക് പരിക്ക് ; നായയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

കോഴിക്കോട്: വടകരയിൽ അഞ്ച് പേർക്ക് കുറുക്കന്റെ കടിയേറ്റു. ഒരാൾക്ക് നായയുടെ ആക്രമണത്തിലും പരിക്കേറ്റു. ലോകനാർകാവ്, സിദ്ധാശ്രമം പരിസരം, മേമുണ്ട മഠം എന്നിവിടങ്ങളിലാണ് കുറുക്കൻ്റ ആക്രമണം ഉണ്ടായിരിക്കുന്നത്. മേമുണ്ട മഠത്തിന് സമീപം ചന്ദ്രികയ്ക്കാണ് നായയുടെ കടിയേറ്റിരിക്കുന്നത്. പരിക്കേറ്റവരിൽ രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.