x
NE WS KE RA LA
Obituary

തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ അയ്യപ്പഭക്തരടക്കം അഞ്ച് പേര്‍ മരിച്ചു

തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ അയ്യപ്പഭക്തരടക്കം അഞ്ച് പേര്‍ മരിച്ചു
  • PublishedDecember 6, 2025

ചെന്നൈ: തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് നടന്ന വാഹനാപകടത്തില്‍ അയ്യപ്പഭക്തരടക്കം അഞ്ച് പേര്‍ മരിച്ചു. അയ്യപ്പഭക്തര്‍ സഞ്ചരിച്ച കാറില്‍ മറ്റൊരു കാറിടിച്ചാണ് അപകടമുണ്ടായത്. അയ്യപ്പഭക്തരും കാറോടിച്ച ഡ്രൈവറുമാണ് മരിച്ചത്. ആന്ധ്രയില്‍ നിന്നുള്ളവരാണ് അപകടത്തില്‍ മരിച്ചത്.
കീഴക്കര മേഖലയിലാണ് അപകടമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. ഏഴ് പേര്‍ക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഇവരെ രാമനാഥപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടവിവരം അറിഞ്ഞയുടന്‍ രക്ഷാപ്രവര്‍ത്തനവുമായി തമിഴ്‌നാട് പൊലീസ് രംഗത്തെത്തി.

സംഭവത്തില്‍ പ്രാഥമിക അന്വേഷണം തുടങ്ങിയതായി തമിഴ്‌നാട് പൊലീസ് അറിയിച്ചു. അമിതവേഗതയാണോ ഡ്രൈവര്‍ ഉറങ്ങിയതാണോ അപകടകാരണമെന്ന് വ്യക്തമല്ല. അപകടത്തില്‍ കാറുകളിലൊന്നിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നനിലയിലാണ്. മരിച്ചവരുടെ മൃതദേഹം തിരിച്ചറിയുന്നതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
രാമനാഥപുരത്ത് അയ്യപ്പഭക്തര്‍ വഴിയോരത്ത് കാര്‍ നിര്‍ത്തി വിശ്രമിക്കുമ്പോള്‍ മറ്റൊരു കാര്‍ വന്നിടിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിശദമായ അന്വേഷണത്തില്‍ മാത്രമേ അപകടത്തിന്റെ യഥാര്‍ത്ഥകാരണം വ്യക്തമാകുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *