ഫൈബർ വള്ളങ്ങൾ കൂട്ടിയിടിച്ച് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു

പരപ്പനങ്ങാടി: പരപ്പനങ്ങാടി തീരത്ത് ഫൈബർ വള്ളങ്ങൾ കൂട്ടിയിടിച്ച് മത്സ്യത്തൊഴിലാളി മരിച്ചു. ആനങ്ങാടി കടലുണ്ടിനഗരം തീരത്തെ നവാസ് തലക്കലത്താണ് മരിച്ചത്. ഇന്ന് പുലർച്ചെ ആറുമണിയോടെയാണ് അപകടം.
മത്സ്യബന്ധനത്തിടെ വള്ളങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽപെട്ട നവാസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. കൂടെയുണ്ടായിരുന്ന മറ്റു മത്സ്യത്തൊഴിലാളികൾക്കും അപകടത്തിൽ പരിക്കേറ്റു.