കോഴിക്കോട്: വടകര സാൻ്റ് ബാങ്ക്സിൽ അഴിത്തല അഴിമുഖത്ത് ഫൈബർ വള്ളം മറിഞ്ഞ് മത്സ്യബന്ധന തൊഴിലാളി മരിച്ചു. സാൻ്റ് ബാങ്ക്സിലെ കുയ്യൻ വീട്ടിൽ അബൂബക്കർ (62) ആണ് മരിച്ചത്. സംഭവത്തിൽ കൂടെയുണ്ടായിരുന്ന ഇബ്രാഹിം രക്ഷപെട്ടു. ഫൈബർ വള്ളം തിരമാലയിൽ മറിയുകയായിരുന്നു. ഇന്ന് പുലർച്ചെ 4 മണിയോടെ അഴിത്തല ഭാഗത്ത് മീൻ പിടിക്കാൻ വള്ളവുമായി പോയതായിരുന്നു ഇരുവരും. നേരത്തെ ഈ ഭാഗത്ത് നിരവധി പേർ അപകടത്തിൽ മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തിരുന്നു. എന്നാൽ അപകടത്തിൽ പെട്ട വള്ളം കണ്ടെത്താനായിട്ടില്ല. കടലും പുഴയും സംഗമിക്കുന്ന ഭാഗത്താണ് അപകടം നടന്നത്.
Recent Posts
- പുൽപ്പള്ളിയിൽ വീണ്ടും കടുവ ആക്രമണം ; വല വിരിച്ച് വനം വകുപ്പ്
- പത്തനം തിട്ട പീഡന കേസ്: പ്രതികൾ വിദേശത്തേക്ക് കടന്നതായി സൂചന ; കൂടുതൽ അറസ്റ്റ് ഉടൻ
- ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച സംഭവം; രണ്ടാനച്ഛനും മുത്തച്ഛന്റെ സുഹൃത്തും അറസ്റ്റില്‍
- പീച്ചി ഡാം റിസർവോയറിൽ വീണ നാല് പെൺകുട്ടികളിൽ ഒരാൾ മരിച്ചു
- എംഎൽഎ സ്ഥാനം രാജി വെച്ച് പി വി അൻവർ ; രാജിക്കത്ത് കൈമാറി
Recent Comments
No comments to show.