കണ്ണൂർ: അഴീക്കോട് വെടിക്കെട്ടിനിടെ അപകടം. ഒരു കുട്ടിയുൾപ്പെടെ 5 പേർക്ക് പരിക്ക്. നീർക്കടവ് മുച്ചിരിയൻ ക്ഷേത്രത്തിൽ ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്. നാടൻ അമിട്ട് ആൾക്കൂട്ടത്തിനിടയിൽ വീണ് പൊട്ടുകയായിരുന്നു.
12 വയസ്സുള്ള കുട്ടിയുൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ മംഗലാപുരത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. നിരവധി ആളുകളാണ് തെയ്യം കാണാനെത്തിയിരുന്നത്. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു