x
NE WS KE RA LA
Kerala

ചപ്പാത്തി മെഷീനിൽ കൈ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്‌സ്

ചപ്പാത്തി മെഷീനിൽ കൈ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്‌സ്
  • PublishedApril 30, 2025

അമ്പലപ്പുഴ: ചപ്പാത്തി മെഷീനിൽ സ്ത്രീയുടെ കൈ കുടുങ്ങി. അഗ്നിരക്ഷാസേന എത്തി രക്ഷപ്പെടുത്തി. ചപ്പാത്തി നിർമ്മാണത്തിനിടെ പുന്നപ്ര ചന്ദ്ര ഭവനം സതിയമ്മയുടെ (57) വലതു കൈ ആണ് കുടുങ്ങിയത്. സംഭവത്തിൽ കൈ കുടുങ്ങി സാരമായി പരിക്കേൽക്കുകയും ചെയ്തു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് കമ്പി വളപ്പിൽ അജ്മൽ എന്നയാളുടെ ഉടമസ്ഥതയിൽ പ്രവർത്തിച്ചു വരുന്ന ഇന്ത്യൻ ഫുഡ് പ്രോഡക്ട്സ് എന്ന ചപ്പാത്തി നിർമ്മാണ കമ്പനിയിലാണ് സംഭവം ഉണ്ടായത്.

തകഴിയിൽ നിന്നും ആലപ്പുഴയിൽ നിന്നുമെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ അരമണിക്കൂർ കൊണ്ട് ഹൈഡ്രോളിക് കട്ടിങ് മെഷീൻ ഉപയോഗിച്ച് യന്ത്രം അകത്തിയും മുറിച്ചു നീക്കിയും കൈ പുറത്തെടുക്കുകയായിരുന്നു. സതിയമ്മയെ അമ്പലപ്പുഴ പൊലീസിന്‍റെ സഹായത്തോടെ ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റി. തകഴി സ്റ്റേഷൻ ഓഫീസർ എസ് സുരേഷ് ആണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *