x
NE WS KE RA LA
Accident Kerala

കെഎസ്ഇബി ഓഫീസിന് സമീപം തീപിടുത്തം; കേബിൾ കത്തി നശിച്ചു

കെഎസ്ഇബി ഓഫീസിന് സമീപം തീപിടുത്തം; കേബിൾ കത്തി നശിച്ചു
  • PublishedMarch 1, 2025

അമ്പലപ്പുഴ: കെഎസ്ഇബി ഓഫീസിന് സമീപം തീപിടുത്തം. കെഎസ്ഇബി യുടെ കേബിൾ കത്തി നശിച്ചു. വെള്ളിയാഴ്ച രാവിലെ 10.45 ഓടെയാണ് തീപിടുത്തമുണ്ടായത്. ഫയർ ഫോഴ്സെത്തി തീയണച്ചു. കെഎസ്ഇബിയുടെ തെക്കുഭാഗത്തെ മൈതാനത്ത് തടിയിൽ നിർമിച്ച 2 ഡ്രമ്മുകളിലായാണ് എബിസി കേബിൾ സൂക്ഷിച്ചിരുന്നത്. കുറ്റിക്കാടിന് തീപിടിച്ചപ്പോൾ കേബിളിലേക്കും തീ പടരുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ തീയണക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ തകഴിയിൽ നിന്നെത്തിയ ഫയർ ഫോഴ്സ് അര മണിക്കൂറോളം ശ്രമിച്ചാണ് തീയണക്കുകയായിരുന്നു. ദേശീയ പാതക്കരികിലെ ഈ പ്രദേശം മാലിന്യക്കൂമ്പാരമായി മാറിയിരിക്കുകയാണ്. ഇവിടെ എങ്ങനെ തീ പിടുത്തമുണ്ടായെന്ന് വ്യക്തമായിട്ടില്ല. ഒരാഴ്‌ച മുൻപും സമീപത്ത് കാടിന് വലിയ രീതിയിൽ തീ പിടുത്തമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *