എറണാകുളം: കാക്കനാട് ഹ്യുണ്ടെ സർവീസ് സെൻ്ററിനുള്ളിൽ തീപിടിത്തം. ഇന്ന് രാവിലെ 11 മണിയോടെയാണ് തീപിടിത്തമുണ്ടായത്. കാക്കനാട് നിന്നുള്ള അഗ്നിരക്ഷാ സേനയെത്തി തീയണച്ചു. വലിയ നാശനഷ്ടമുണ്ടായതായി സംശയിക്കുന്നു. അപകടത്തിൻ്റെ കാരണം വ്യക്തമല്ല. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമാക്കി.