x
NE WS KE RA LA
Uncategorized

കോഴിക്കോട് ഫര്‍ണിച്ചര്‍ യൂണിറ്റിൽ തീ പിടിത്തം ; വന്‍ നാശനഷ്ടം

കോഴിക്കോട് ഫര്‍ണിച്ചര്‍ യൂണിറ്റിൽ തീ പിടിത്തം ; വന്‍ നാശനഷ്ടം
  • PublishedFebruary 3, 2025

കോഴിക്കോട്: ഫര്‍ണിച്ചര്‍ നിര്‍മാണ യൂണിറ്റിൽ തീ പിടിത്തം. വന്‍ നാശനഷ്ടം. ഓമശ്ശേരി പുത്തൂര്‍ വെള്ളാരംചാലില്‍ പ്രവര്‍ത്തിക്കുന്ന പാറച്ചാലില്‍ ഇബ്രാഹിമിന്റെ ഉടമസ്ഥതയിലുള്ള ഗ്രാന്‍ഡര്‍ എന്ന സ്ഥാപനത്തിലാണ് അപകടമുണ്ടായിരിക്കുന്നത്. ഇന്നലെ ഉച്ചക്ക് രണ്ടോടെയായിരുന്നു സംഭവം.

നിര്‍മാണത്തിലിരുന്നതും പൂര്‍ത്തീകരിച്ചതുമായ അലമാരകള്‍, കസേര, മേശ, കട്ടിലുകള്‍, വിവിധ നിര്‍മാണ സാമഗ്രികള്‍ തുടങ്ങിയവ കത്തിനശിച്ചതായും. നാല് ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായും ഉടമ പറഞ്ഞു.

അവധി ദിവസമായതിനാല്‍ കടയില്‍ ശുചീകരണം നടത്തിയിരുന്നു. മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചപ്പോള്‍ മുകളില്‍ കെട്ടിയിരുന്ന പ്ലാസ്റ്റിക് നെറ്റിലേക്ക് തീപടര്‍ന്നു പിടിച്ചതാവാം എന്നാണ് പ്രാഥമിക നിഗമനത്തിൽ പറയുന്നത്. മുക്കം അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ജോയ് എബ്രഹാമിന്റെ നേതൃത്വത്തില്‍ എത്തിയ അഗ്നിരക്ഷാ സേന മുക്കാല്‍ മണിക്കൂറോളം പ്രയത്‌നിച്ചാണ് തീ പൂര്‍ണമായും അണച്ചത്.

Leave a Reply

Your email address will not be published. Required fields are marked *