x
NE WS KE RA LA
Kerala

കോഴിക്കോട് പുതിയ സ്റ്റാൻഡിലെ തീപിടിത്തം; എട്ടുകോടി രൂപയുടെ നഷ്ടമെന്ന് എഫ്ഐആർ

കോഴിക്കോട് പുതിയ സ്റ്റാൻഡിലെ തീപിടിത്തം; എട്ടുകോടി രൂപയുടെ നഷ്ടമെന്ന് എഫ്ഐആർ
  • PublishedMay 19, 2025

കോഴിക്കോട്: പുതിയ സ്റ്റാൻഡിലുണ്ടായ തീപിടിത്തത്തിൽ എട്ടുകോടി രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്ന് എഫ്ഐആർ.

കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം ഉണ്ടായത്. നിരവധിയാളുകൾ കെട്ടിടത്തിലുണ്ടായിരുന്നു. തീപടരാൻ തുടങ്ങിയതോടെ എല്ലാവരെയും ഒഴിപ്പിക്കുകയായിരുന്നു. ഒന്നാം നിലയിലും രണ്ടാം നിലയിലും മുഴുവൻ തീ പടർന്നു പിടിച്ചു.

സ്കൂൾ തുറക്കൽ പ്രമാണിച്ച് യൂണിഫോം തുണിത്തരങ്ങളും മറ്റ് വസ്ത്രങ്ങളും കെട്ടിടത്തിൽ ഉണ്ടായിരുന്നു. തീ മണിക്കൂറുകളോളം കത്തിയതോടെ നഗരത്തിൽ മുഴുവൻ കറുത്ത പുക പടർന്നു. നഗരത്തിൽ ഗതാഗതക്കുരുക്ക് ഉണ്ടാവുകയും ചെയ്തു . അതേസമയം, തീപിടിത്തത്തിൽ ആർക്കും പരിക്കേറ്റില്ല എന്നതും ആശ്വാസമായി.

അഞ്ചുമണിക്കൂർ കഴിഞ്ഞാണ് തീ നിയന്ത്രണവിധേയമാക്കാനായത്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുളള പ്രത്യേക ഫയർ എഞ്ചിനടക്കം സ്ഥലത്തെത്തിച്ചിരുന്നു. ഇതുൾപ്പെടെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ 14 യൂണിറ്റ് ഫയർഫോഴ്‌സ് സംഭവസ്ഥലത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *