x
NE WS KE RA LA
Kerala

കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ തീപ്പിടുത്തം : അനധികൃത നിർമാണം നടന്നിട്ടുണ്ട്, : അഹമ്മദ് ദേവർകോവിൽ എം എൽ എ

കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ തീപ്പിടുത്തം : അനധികൃത നിർമാണം നടന്നിട്ടുണ്ട്, : അഹമ്മദ് ദേവർകോവിൽ എം എൽ എ
  • PublishedMay 19, 2025

കോഴിക്കോട്: കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ വ്യാപാര സമുച്ചയത്തിൽ ഉണ്ടായ തീപിടുത്തത്തിൽ പ്രതികരണവുമായി അഹമ്മദ് ദേവർകോവിൽ എംഎൽഎ രംഗത്ത്. തീപിടുത്തം ഉണ്ടായത് ഏറെ വർഷം പഴക്കമുള്ള കെട്ടിടത്തിലായിരുന്നുവെന്നും . ദീർഘകാലമായി കെട്ടിട നിർമാണത്തിൽ ചില അഡ്ജസ്റ്റ്മെന്റ് നടന്നിട്ടുണ്ട്. അതിനെകുറിച്ച് കൂടുതൽ പരിശോധനകൾ നടത്തേണ്ടതുണ്ടെന്നും. ഇതാണ് അപകടത്തിന് കാരണമായത് അദ്ദേഹം പറഞ്ഞു.

തീപിടുത്തത്തിൽ വലിയ നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി ഉണ്ടാകുമെന്നും . ഫയർ എക്സിറ്റ് ഇല്ലാതെ എങ്ങനെയാണ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെന്ന് പരിശോധിക്കണം. സീറ്റുകൾ ഉപയോഗിച്ച് കെട്ടിടം മുഴുവൻ മറച്ചത് രക്ഷാദൗത്യത്തെ ബാധിച്ചുവെന്നും എംഎൽഎ വ്യക്തമാക്കി. ഞായർ ആയതിനാൽ മാത്രം വലിയ അപകടം ഒഴിവായെന്നും . പ്രവർത്തി ദിനം ആണെങ്കിൽ സാഹചര്യം മാറുമായിരുന്നു. ഭാവിയിൽ ഇത്തരം സുരക്ഷാവീഴ്ച ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *