തിരുവന്തപുരം:കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി 102.62 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.ഈ സര്‍ക്കാരിന്റെ കാലത്ത് 6163 കോടിയോളം രൂപയാണ് കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി നല്‍കിയത്.പെന്ഷന് വിതരണത്തിനായി 72.62 കോടി രൂപയും, മറ്റു കാര്യങ്ങള്‍ക്കുള്ള സാമ്പത്തിക സഹായമായി 30 കോടി രൂപയുമാണ് അനുവദിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കോര്പറേഷന് ആകെ 1612 കോടി രുപ സര്‍ക്കാര്‍ സഹായം ഉറപ്പാക്കി. ബജറ്റ് വകയിരുത്തല്‍ 900 കോടി രൂപയായിരുന്നു. ഇത് പൂര്‍ണമായും അനുവദിച്ചു. 676 കോടി രൂപ അധികമായും ലഭ്യമാക്കി.
Recent Comments
No comments to show.
Popular Posts
April 28, 2025
ലഹരി ഉപയോഗം : റാപ്പർ വേടന് കസ്റ്റഡിയിൽ
April 28, 2025