x
NE WS KE RA LA
Kerala

ഒടുവില്‍ വിഡിക്ക് ക്ഷണം; ക്ഷണക്കത്ത് ഔദ്യോഗിക വസതിയില്‍ എത്തിച്ചു

ഒടുവില്‍ വിഡിക്ക് ക്ഷണം; ക്ഷണക്കത്ത് ഔദ്യോഗിക വസതിയില്‍ എത്തിച്ചു
  • PublishedApril 29, 2025

തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിലേക്ക് പ്രതിപക്ഷ നേതാവിന് ക്ഷണം. തുറമുഖ മന്ത്രി വി എന്‍ വാസവന്റെ ക്ഷണക്കത്ത് അല്‍പം മുമ്പ് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയില്‍ എത്തിച്ചു. തന്റെ സ്വന്തം ലെറ്റര്‍പാഡിലാണ് ക്ഷണക്കത്ത് നല്‍കിയതെന്ന് മന്ത്രി വി എന്‍ വാസവന്‍ വ്യക്തമാക്കി.

വിഴിഞ്ഞം തുറമുഖ കമ്മീഷനിംങ് ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ വിളിക്കാത്തത് വിവാദമായിരുന്നു. സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായാണ് പരിപാടിയെന്നും, പ്രതിപക്ഷം അത് ബഹിഷ്‌കരിക്കുന്നു എന്നുമായിരുന്നു സര്‍ക്കാരിന്റെ അനൗദ്യോഗിക വിശദീകരണം. സര്‍ക്കാര്‍ വാദം തള്ളിയ പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിക്കില്ലെന്നും തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *