ജയിലിന് മുന്നിൽ റീൽസ് ചിത്രീകരണം ; പ്രതിയുടെ ജാമ്യം റദ്ദാക്കാൻ പോലീസ് കോടതിയിൽ

തൃശ്ശൂര്‍: കോളേജ് വിദ്യാര്‍ത്ഥികളെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ മണവാളന്‍ ഇന്നലെയാണ് റിമാന്‍ഡിലായത്. പോലീസ് കസ്റ്റഡിയിലും കൂസലില്ലാതെ ഉദ്യോഗസ്ഥരെയും പരിഹസിച്ചു കൊണ്ടായിരുന്നു മുഹമ്മദ് ഷഹീന്‍ഷായുടെ പെരുമാറ്റം. കൂടാതെ ജില്ലാ ജയിലില്‍ പ്രവേശിക്കും മുന്‍പ് റീല്‍സെടുത്തും മണവാളനും സംഘവും ആഘോഷിച്ചു. വിയ്യൂര്‍ ജയില്‍ കവാടത്തില്‍ യൂട്യൂബര്‍ മണവാളന്റെ, റീല്‍ ചിത്രീകരിച്ചയാളുടെ ജാമ്യം റദ്ദാക്കാന്‍ കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കും. ഇതേ കേസിലെ ഒന്നാം പ്രതി സഞ്ജയാണ് മൊബൈല്‍ ഫോണില്‍ ഷൂട്ട് ചെയ്തത്. നേരത്തെ അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങിയിരുന്നു. സഞ്ജയിയുടെയും ജാമ്യം റദ്ദാക്കാര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.
ഏപ്രില്‍ 19 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൃശൂര്‍ കേരളവര്‍മ കോളജിന്റെ പരിസരത്ത് യൂട്യുബര്‍ മുഹമ്മദ് ഷഹീന്‍ ഷായും സുഹൃത്തുക്കളും പരസ്യമായി മദ്യപിച്ചിച്ചുന്നു . ഇത് ചോദ്യം ചെയ്ത വിദ്യാര്‍ഥികളെ പിന്‍തുടര്‍ന്ന് വാഹനമിടിപ്പിച്ച് വധിക്കാന്‍ ശ്രമിചെന്നാണ് കേസ്. പ്രതിയുടെ അച്ചടക്കമില്ലായ്മ പൊലീസ് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ യൂട്യൂബറുടെ ജാമ്യം വൈകും. പൊലീസുകാര്‍ നോക്കിനില്‍ക്കെയാണ് ഇയാളുടെ സുഹൃത്തുക്കള്‍ ജയില്‍ കവാടത്തില്‍ വിഡിയോ ചിത്രീകരിച്ചത്. ‘ഒന്നൂടി പറഞ്ഞൊ.. ശക്തമായി തിരിച്ചു വരും’ എന്നായിരുന്നു ജയില്‍ കവാടത്തില്‍ ചിത്രീകരിച്ച റീല്‍സില്‍ പറഞ്ഞത്. അമിതാഹ്ലാദ പ്രകടനം നടത്തിയും സുഹൃത്തുക്കള്‍ക്കു നേരേ കൈവീശിയും തലയില്‍ കൈവച്ച് ചിരിച്ചുമായിരുന്നു റീല്‍സ് പ്രകടനം. പൊലീസ് വിലക്കിയിട്ടും വീഡിയോ ചിത്രീകരണം തുടരുകയായിരുന്നു.