x
NE WS KE RA LA
Uncategorized

ഹെൽത്ത് സെന്ററിൽ സിനിമാ ചിത്രീകരണം: മനുഷ്യവകാശ കമ്മീഷൻ്റെ ഉത്തരവ് ലംഘിച്ചു

ഹെൽത്ത് സെന്ററിൽ സിനിമാ ചിത്രീകരണം: മനുഷ്യവകാശ കമ്മീഷൻ്റെ ഉത്തരവ് ലംഘിച്ചു
  • PublishedJanuary 22, 2025

കോഴിക്കോട് : ചെറൂപ്പ ഗവണ്‍മെന്റ് ഹെൽത്ത് സെന്ററില്‍ മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ് ലംഘിച്ച് സിനിമ ചിത്രീകരണം നടത്തി. ആശുപത്രിയിലെത്തിയ രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലാണ് ചിത്രീകരണം നടത്തിയത്. എന്നാൽ രോഗികൾ കടന്നുവരാത്ത ഭാഗത്ത് മാത്രമേ ചിത്രീകരണത്തിന് അനുമതി കൊടുത്തിട്ടുള്ളുവെന്നാണ് ആശുപത്രി അധികൃതർ വിശദീകരിച്ചത് .

ആശുപത്രികൾ കേന്ദ്രീകരിച്ച് സിനിമ ചിത്രീകരണം പാടില്ലെന്നാണ് മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകിയിരിക്കുന്നത്. ഇത് മറികടന്നാണ് രണ്ടു ദിവസത്തെ ചിത്രീകരണത്തിന് അനുവാദം നൽകിയിരിക്കുന്നത്. ആദ്യ ദിവസം രോഗികൾക്ക് ബുദ്ധിമുട്ടുണ്ടായില്ലെങ്കിലും ഇന്നലെ അതായിരുന്നില്ല സ്ഥിതിയെന്ന് പനി ബാധിച്ച മകളുമായി ആശുപത്രിയിൽ എത്തിയ പ്രദേശവാസിയായ സുഗതന്‍ പറഞ്ഞു .

സംഭവത്തിൽ ആരോഗ്യമന്ത്രിക്കും മെഡിക്കൽ കോളജ് പ്രിൻസിപ്പലിനും പരാതി നൽകാനാണ് സുഗതൻ്റെ തീരുമാനം. എന്നാൽ സിനിമ ചിത്രീകരണം കാരണം രോഗികൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ലെന്നാണ് ആശുപത്രിയുടെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *