സിനിമനടൻ വിനായകൻ പൊലീസ് കസ്റ്റഡിയിൽ

കൊല്ലം: നടൻ വിനായകൻ പൊലീസ് കസ്റ്റഡിയിൽ. കൊല്ലത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ പ്രശ്നമുണ്ടാക്കിയതിനെ തുടർന്നാണ് വിനായകനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അഞ്ചാലുംമൂട് പൊലീസാണ് വിനായകനെ കസ്റ്റഡിയിൽ എടുത്തത്. വിനായകനെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട് . പൊലീസ് സ്റ്റേഷനിലും വിനായകൻ ബഹളം ഉണ്ടാക്കുകയും മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോഴും പൊലീസിനോട് തട്ടികയറുകയും ചെയ്തിട്ടുണ്ട് .