x
NE WS KE RA LA
Kerala

ഒഡീഷയിൽ പതിനഞ്ചുകാരിയെ പെട്രോളൊഴിച്ച് തീകൊളുത്തി

ഒഡീഷയിൽ പതിനഞ്ചുകാരിയെ പെട്രോളൊഴിച്ച് തീകൊളുത്തി
  • PublishedJuly 19, 2025

പുരി: ഒഡീഷയിലെ പുരിയിൽ പെൺകുട്ടിയെ മൂന്നുപേർ ചേർന്ന് പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. ശനിയാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്. സുഹൃത്തിന്റെ വീട്ടിലേക്ക് പോകുകയായിരുന്ന 15-കാരിയായ പെൺകുട്ടിക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ സാരമായി പരിക്കേറ്റ പെൺകുട്ടിയെ ഭൂവനേശ്വർ എയിംസിൽ പ്രവേശിപ്പിച്ചു. കൃത്യം നടത്തിയ ശേഷം കുറ്റവാളികൾ സ്ഥലത്തുനിന്ന് രക്ഷപെട്ടു. ഇവരെ തിരിച്ചറിയാനായിട്ടില്ല.

പെൺകുട്ടിക്കെതിരെ ഉണ്ടായ ആക്രമണം ഞെട്ടലുണ്ടാക്കിയെന്ന് സ്ത്രീ ശിശുവികസന വകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി പ്രവതി പരിഡ പറഞ്ഞു . കുട്ടിയുടെ ചികിത്സയ്ക്കായി എല്ലാ ഒരുക്കങ്ങളും നടത്തുകയാണ്. ചികിത്സയുടെ മുഴുവൻ ചെലവും സർക്കാർ വഹിക്കുമെന്നും . കുറ്റവാളികളെ ഉടൻ പിടികൂടാനും കർശന നടപടികൾ സ്വീകരിക്കാനും പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും ഉപമുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *