പതിനഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവം ; അച്ഛന്‍ അറസ്റ്റില്‍

കൊല്ലം: കുളത്തൂപ്പുഴയില്‍ പതിനഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ അച്ഛന്‍ അറസ്റ്റില്‍. ജനുവരി മാസത്തിലായിരുന്നു സംഭവം. വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്ത് ഇയാള്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
വീട്ടില്‍ ആരുമില്ലാത്ത സമയത്ത് ബലപ്രയോഗത്തിലൂടെ കുട്ടിയെ പീഡിപ്പിക്കുകയും . പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭയന്ന കുട്ടി കാര്യം പുറത്തുപറഞ്ഞിരുന്നില്ല.
കുട്ടിക്ക് പീഡനത്തെ തുടര്‍ന്ന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയും. സ്‌കൂളില്‍ കഴിഞ്ഞദിവസം നടത്തിയ കൗണ്‍സിലിങ്ങില്‍ കുട്ടി വിവരം പറഞ്ഞതോടെ അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു . ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. 42-കാരനായ ഇയാള്‍ കുട്ടിയെ പലതവണ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് വിവരങ്ങൾ പറയുന്നത്.