x
NE WS KE RA LA
Uncategorized

30 വയസുകാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം; പിതാവ് അറസ്റ്റിൽ

30 വയസുകാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം; പിതാവ് അറസ്റ്റിൽ
  • PublishedJanuary 24, 2025

തിരുവനന്തപുരം: 30 വയസുകാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിൽ 58 വയസുകാരനായ പിതാവ് അറസ്റ്റിൽ . ആര്യനാട് പൊലിസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഭര്‍ത്താവ് ഉപേക്ഷിച്ച ശേഷം വീട്ടില്‍ അച്ഛനും അമ്മൂമ്മക്കും ഒപ്പം കഴിയുകയായിരുന്നു യുവതി. യുവതിയുടെ അമ്മ ഇയാളെ വർഷങ്ങൾക്കു മുമ്പേ ഉപേക്ഷിച്ച് പോയിരുന്നു.

വീട്ടിൽ നിൽക്കുമ്പോൾ പിതാവിന്റെ ശല്ല്യം പതിവായതോടെ‍യാണ് യുവതി പരാതിയുമായി എത്തിയതെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് ആര്യനാട് ഇന്‍സ്‌പെക്ടര്‍ വി.എസ്.അജീഷിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തുകയും പിതാവിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *