x
NE WS KE RA LA
Kerala

മാവേലിക്കരയിൽ കർഷകൻ സൂര്യാഘാതമേറ്റ് മരിച്ചു

മാവേലിക്കരയിൽ കർഷകൻ സൂര്യാഘാതമേറ്റ് മരിച്ചു
  • PublishedMarch 21, 2025

മാവേലിക്കര: സൂര്യാഘാതമേറ്റ് കർഷകൻ മരിച്ചു. തെക്കേക്കര വരേണിക്കൽ വല്ലാറ്റ് വീട്ടിൽ പ്രഭാകരൻ (73) ആണ് മരിച്ചത്. കുറത്തികാട് പാടശേഖരത്തിലെ ചിറക്ക് സമീപം ഉള്ള നെൽകൃഷി നോക്കാനായി രാവിലെ ഏഴരയുടെ വീട്ടിൽ നിന്ന് ഇറങ്ങിയതാണ് പ്രഭാകരൻ. രാത്രി ആയിട്ടും കാണാതായതോടെ പ്രദേശത്തും ബന്ധുക്കളുടെ വീട്ടിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ലെന്ന് വീട്ടുകാർ പറഞ്ഞു.

തുടർന്ന് നടത്തിയ പരിശോധനയിൽ രാത്രി 8.40ന് പാടത്ത് വീണ നിലയിൽ പ്രഭാകരനെ കണ്ടെത്തുകയായിരുന്നു. പ്രഭാകരന്റെ സ്കൂട്ടർ മറിഞ്ഞ് ശരീരത്തിൽ വീണ നിലയിലായിരുന്നു ഉണ്ടായിരുന്നത്. ശരീരമാസകലം പൊള്ളിയ പാടുകളും ഉണ്ടായിരുന്നു. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: രാജമ്മ. മക്കൾ: പ്രവീഷ്, വിനേഷ്. മരുമകൾ: അശ്വതി.

Leave a Reply

Your email address will not be published. Required fields are marked *