x
NE WS KE RA LA
Accident Kerala

പെരുന്തേനിച്ചയുടെ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ക‍ർഷകൻ മരിച്ചു

പെരുന്തേനിച്ചയുടെ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ക‍ർഷകൻ മരിച്ചു
  • PublishedMarch 7, 2025

ഇടുക്കി : നെടുങ്കണ്ടത്ത് പെരുന്തേനിച്ചയുടെ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ക‍ർഷകൻ മരിച്ചു. നെടുങ്കണ്ടം ആട്ടുപാറ സ്വദേശി സുബ്രഹ്മണി (69) ആണ് മരിച്ചത്. ഈ മാസം ഒന്നിനാണ് സംഭവം നടന്നത്. കൃഷിയിടത്തിൽ നിന്നും വെള്ളം ശേഖരിക്കാൻ പോയപ്പോൾ സുബ്രമണിക്ക് പെരിന്തേനീച്ചകളുടെ കുത്തേൽക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സുബ്രഹ്മണി ബോധരഹിതനായി നിലത്തുവീഴുകയും ചെയ്തു .

ഇദ്ദേഹത്തെ ആദ്യം നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തമിഴ്നാട്ടിലെ വിവിധ ആശുപത്രികളിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും ഇന്ന് പുലർച്ചെ മരിക്കുകയായിരുന്നു. സുബ്രഹ്മണിയെ രക്ഷിക്കാനെത്തിയ മറ്റ് നാലുപേർക്കും കുത്തേറ്റെങ്കിലും ഇവരെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിട്ടയച്ചു.

Leave a Reply

Your email address will not be published. Required fields are marked *