തൃശൂർ: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ കുത്തിയ ശേഷം ഭർത്താവ് കൈ മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. മാള കരിങ്ങോൾച്ചിറ നമ്പൂരി മഠത്തിൽ വീട്ടിൽ റാമിസിനാണ് വയറിൽ കുത്തേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. എന്നാൽ ഇവർ തമ്മിൽ വഴക്കുണ്ടാവുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു . നിലവിൽ കുത്തേറ്റ റാമിസും ഭർത്താവ് നൗഷാദും മാളയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
Recent Comments
No comments to show.
Popular Posts
April 28, 2025