x
NE WS KE RA LA
Kerala Politics

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം; കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണ ജോർജ്

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം; കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണ ജോർജ്
  • PublishedAugust 5, 2024

കല്‍പ്പറ്റ: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടിക്ക് നിർദേശം നല്‍കി മന്ത്രി വീണാ ജോർജ്. ഇവരുടെ ഉദ്ദേശം, പ്രവര്‍ത്തനം, മറ്റു ബന്ധങ്ങള്‍ എന്നിവ സംബന്ധിച്ച്‌ സമഗ്ര അന്വേഷണം നടത്തി ശിക്ഷ ഉറപ്പാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. വയനാട് ദുരന്തത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളെ വളര്‍ത്താന്‍ അപേക്ഷ സ്വീകരിക്കുന്നുണ്ടെന്ന് വ്യാജ പ്രചാരണം നടന്നിരുന്നു. ഇവർക്കതിരേ കർശന നടപടികള്‍ സ്വീകരിക്കാൻ നിർദേശം നല്‍കിയതായ‌ി മന്ത്രി വ്യക്തമാക്കി. ഉരുള്‍പൊട്ടലിന്‍റെ സാഹചര്യത്തില്‍ നടന്ന അവലോകന യോഗത്തില്‍ ആണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *