x
NE WS KE RA LA
Latest Updates

ഇസ്ലാമാബാദിൽ കോടതിക്ക് പുറത്ത് സ്ഫോടനം; 12 മരണം;നിരവധിപേർക്ക് പരിക്ക്

ഇസ്ലാമാബാദിൽ കോടതിക്ക് പുറത്ത് സ്ഫോടനം; 12 മരണം;നിരവധിപേർക്ക് പരിക്ക്
  • PublishedNovember 11, 2025

ഇസ്ലാമാബാദ്: പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലെ പ്രാദേശിക കോടതിക്ക് പുറത്ത് ഉ​ഗ്രസ്ഫോടനം. സംഭവത്തിൽ 12 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്.
എന്നാൽ സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. കോടതിക്ക് പുറത്ത് നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റവരിൽ ഭൂരിഭാഗവും കോടതിയിൽ വാദം കേൾക്കാൻ എത്തിയവരാണ്. വാഹനത്തിനുള്ളിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചിരിക്കാമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും പൊലീസ് അതിനെകുറിച്ച് ​ പ്രതികരിച്ചിട്ടില്ല.

കോടതിയുടെ പ്രവേശന കവാടത്തിന് സമീപം ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. സ്ഫോടനത്തിന്റെ ശബ്ദം ആറ് കിലോമീറ്റർ അകലെ വരെ കേട്ടു. പാകിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി ചാവേർ സ്ഫോടനത്തെ ശക്തമായി അപലപിക്കുകയും മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.:

Leave a Reply

Your email address will not be published. Required fields are marked *