ഫാക്ടറിയിൽ പൊട്ടിത്തെറി; 3 തൊഴിലാളികൾക്ക് ദാരുണാന്ത്യം

ഉത്തർപ്രദേശ്: ഗാസിയാബാദിലെ റോളർ ഫാക്ടറിയിൽ പൊട്ടിത്തെറി. മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം. ഗാസിയാബാദിലെ മോഡിനഗർ പ്രദേശത്തുള്ള ഫാക്ടറിയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. സ്ഫോടനത്തിന് ശേഷം പൊട്ടിത്തെറിച്ച ബോയിലറിന്റെ ഒരു വീഡിയോ എഎൻഐ പങ്കുവെച്ചിട്ടുണ്ട്. തൊഴിലാളികളും അധികൃതരും ഉൾപ്പെടെയുള്ള ഒരു കൂട്ടം ആളുകൾ നിൽക്കുന്നത് വീഡിയോയിൽ കാണാം.