x
NE WS KE RA LA
Uncategorized

ജപ്പാനിൽ യുഎസ് വ്യോമതാവളത്തിൽ സ്ഫോടനം; 4 സൈനികർക്ക് പരിക്ക്;

ജപ്പാനിൽ യുഎസ് വ്യോമതാവളത്തിൽ സ്ഫോടനം; 4 സൈനികർക്ക് പരിക്ക്;
  • PublishedJune 10, 2025

ടോക്യോ: ജപ്പാനിൽ യുഎസ് വ്യോമതാവളത്തിലുണ്ടായ സ്ഫോടനത്തിൽ നാല് ജാപ്പനീസ് സൈനികർക്ക് പരിക്ക്. ജപ്പാന്റെ തെക്കൻ ദ്വീപായ ഒകിനാവയിലെ യുഎസ് വ്യോമതാവളത്തിലാണ് സ്ഫോടനം ഉണ്ടായിരിക്കുന്നത്. എന്നാൽ ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. ഒകിനാവ പ്രിഫെക്ചറൽ സർക്കാരിന്റെ കീഴിലുള്ള കഡേന വ്യോമതാവളത്തിലെ ആയുധസംഭരണ ശാലയിലാണ് സ്ഫോടനം നടന്നതെന്ന് യുഎസ് വ്യോമസേന പ്രസ്താവനയിൽ വ്യക്തമാക്കി.

സ്ഫോടനത്തിൽ യുഎസ് സൈനികർകക് പരിക്കേറ്റിട്ടില്ലെന്നും പ്രസ്താവനയിൽ പറഞ്ഞു. സൈനികർ പരിശോധന നടത്തുന്നതിനിടെയാണ് സ്ഫോടനമുണ്ടായതെന്ന് സ്വയംപ്രതിരോധസേന (എസ്ഡിഎഫ്) പറഞ്ഞു.

രണ്ടാം ലോക യുദ്ധകാലത്തെ നൂറുകണക്കിന് ടൺ ബോംബ് ഒകിനാവയിലും പരിസരത്തുമുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മിക്കതും യുഎസ് സൈന്യം ജപ്പാനിൽ ഇട്ടവയാണ്. ഏകദേശം 1856 ടൺ ബോംബുകൾ പൊട്ടാതെ ഇവിടെ കിടപ്പുണ്ടെന്നാണ് കരുതുന്നത്‌. അപകടത്തിന്റെ കാരണവും അത് എവിടെയാണ് സംഭവിച്ചതെന്നും സ്ഥിരീകരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് എസ്ഡിഎഫ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *