x
NE WS KE RA LA
National

സ്വകാര്യ പടക്ക നിർമാണശാലയിൽ സ്ഫോടനം; മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം

സ്വകാര്യ പടക്ക നിർമാണശാലയിൽ സ്ഫോടനം; മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം
  • PublishedJune 11, 2025

തമിഴ്നാട്: വിരുദുനഗറിലെ സ്വകാര്യ പടക്ക നിർമാണശാലയിൽ സ്ഫോടനം. ഒരു സ്ത്രീ അടക്കം മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം . രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. കൂടാതെ അപകടത്തിൽ അഞ്ച് പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇവരെ വിരുദുനഗറിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്ന് രാവിലെയായിരുന്നു വിരുദുനഗർ ജില്ലയിലെ കരിയപ്പെട്ടിയിൽ അപകടം ഉണ്ടായത്. ഏതാണ് 30 ത്തോളം മുറികളിലായാണ് ഇവിടെ പടക്കം നിർമിച്ചു കൊണ്ടിരുന്നത്. രാവിലെ തൊഴിലാളികൾ ജോലിക്കായി എത്തിയപ്പോഴാണ് താഴത്തെ നിലയിലെ മുറിയിൽ പൊട്ടിത്തെറി ഉണ്ടാകുന്നത്. ഈ മുറി പൂർണമായും അപകടത്തിൽ തകർന്നു. സ്ഥലത്ത് കളക്ടറടക്കമുള്ളവർ എത്തി. രജിസ്‌ട്രേഷൻ ഉള്ള പടക്ക നിർമാണ സ്ഥാപനമാണിത്. സംഭവത്തിൽ കരിയപ്പെട്ടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *