പെരുന്നാൾ ആഘോഷിച്ച് പ്രവാസികൾ ; കേരളത്തിൽ നാളെ ബലി പെരുന്നാൾ

തിരുവനന്തപുരം: സംസ്ഥാനത്തെ ബലി പെരുന്നാൾ അവധി നാളെ . ഇന്ന് തീരുമാനിച്ച അവധിയാണ് ശനിയാഴ്ചത്തേക്ക് മാറ്റിയിരിക്കുന്നത്. കേരളത്തിൽ മാസപ്പിറവി ദൃശ്യമാവാത്ത ബലി പെരുന്നാൾ ജൂൺ ഏഴ് ശനിയാഴ്ച ആയിരിക്കും.അതേസമയം, ഗൾഫ് രാജ്യങ്ങളിലും ബലി പെരുന്നാൾ ഇന്നാണ്. ജൂൺ 5 വ്യാഴാഴ്ച മുതല്‍ ജൂൺ 9 തിങ്കളാഴ്ച വരെയാണ് ഒമാനിൽ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
യുഎഇയിലും ഒമാനിലുമടക്കം എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഇന്നാണ് ബലിപെരുന്നാള്‍. യുഎഇയിലെ വ്യത്യസ്ത എമിറേറ്റുകളിൽ പുലർച്ചെ 5.41 മുതലാണ് പെരുന്നാൾ നമസ്കാരം. പെരുന്നാള്‍ ആഘോഷത്തിനായി നഗര വീഥികള്‍ ഒരുങ്ങി കഴിഞ്ഞു. പ്രവാസികളുടെ നേതൃത്വത്തിലും പള്ളികളിലും ഈദ് മുസ്വല്ലകളിലും പെരുന്നാള്‍ നിസ്‌കാരങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്.
പ്രാര്‍ത്ഥന നിര്‍വ്വഹിച്ച ശേഷം പെരുന്നാള്‍ സന്തോഷം കുടുംബങ്ങളുമായും സുഹൃത്തുക്കളുമായും പങ്കുവെക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ ഭക്ഷണം കഴിച്ചും സുഹൃത്തുക്കളുടെ വീടുകളും സന്ദര്‍ശിച്ചും പെരുന്നാള്‍ ആഘോഷിക്കാന്‍ പ്രവാസികളും ഒരുങ്ങി.