x
NE WS KE RA LA
Uncategorized

നാട്ടിലേക്കുള്ള യാത്രക്കിടെ പ്രവാസി മലയാളി വടകര മൂരാട് പുഴയിൽ ചാടി

നാട്ടിലേക്കുള്ള യാത്രക്കിടെ പ്രവാസി മലയാളി വടകര മൂരാട് പുഴയിൽ ചാടി
  • PublishedFebruary 13, 2025

കോഴിക്കോട്: നാട്ടിലേക്കുള്ള യാത്രക്കിടെ പ്രവാസി മലയാളി യുവാവ് വടകര മൂരാട് പുഴയിൽ ചാടി. കാസർകോട് സ്വദേശി മുനവർ ആണ് കോയമ്പത്തൂർ മാംഗ്‌ളൂർ ഇന്റർസിറ്റി എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെ പുഴയിലേക്ക് ചാടിയത്. വടകര മൂരാട് റെയിൽവേ മേൽപ്പാലത്തിൽ എത്തിയപ്പോഴാണ് സംഭവം. പിന്നീട് പുഴയിൽ നിന്നും നീന്തി അവശ നിലയിൽ കരക്കെത്തിയ യുവാവിനെ സ്ഥലത്തെത്തിയ പൊലീസ് വടകര ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്തികരമാണ്. വിദേശത്ത് നിന്ന് കോയമ്പത്തൂരിൽ വിമാനമിറങ്ങിയ മുനവർ ട്രെയിനിൽ കാസർകോടേക്ക് പോവുകയായിരുന്നു. എന്നാൽ പുഴയിലേക്ക് ചാടാനുള്ള കാരണം വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *