x
NE WS KE RA LA
Kerala

ഏറ്റുമാനൂരിലെ കൂട്ട ആത്മഹത്യ ; ഭർത്താവിന്റെ ഭീഷണി ഭയന്നെന്ന് അന്വേഷണ സംഘം.

ഏറ്റുമാനൂരിലെ കൂട്ട ആത്മഹത്യ ; ഭർത്താവിന്റെ ഭീഷണി ഭയന്നെന്ന് അന്വേഷണ സംഘം.
  • PublishedMarch 25, 2025

കോട്ടയം: ഏറ്റുമാനൂരിലെ ഷൈനിയുടേയും മക്കളുടേയും മരണം നോബിയുടെ ക്രൂരമായ മാനസിക പീഡനം കാരണമെന്ന് പൊലീസ് കോടതിയിൽ വ്യക്തമാക്കി. ഷൈനി മരിക്കുന്നതിന് തലേന്ന് നോബി ഫോണിൽ വിളിച്ച് സമ്മർദത്തിലാക്കിയെന്നും. കൂട്ട ആത്മഹത്യയിലേക്ക് നയിച്ചത് ഈ ഫോൺ വിളിയാണെന്നും പൊലീസ് കോടതിയിൽ അറിയിച്ചു.

ഭർതൃ വീട്ടിലെ നേരിട്ടുള്ള പീഡനത്തിന് ശേഷവും നോബി പിന്തുടർന്ന് ശല്യപ്പെടുത്തിയെന്ന് പൊലീസ് പറഞ്ഞു . ഷൈനി മരിക്കുന്നതിന് തലേന്ന് രാത്രി പത്തരയ്ക്കാണ് നോബി ഫോണിൽ വിളിച്ചത്. വാട്സ് ആപ്പിൽ വിളിച്ച് നോബി ഭീഷണിപ്പെടുത്തി. പ്രതി ആത്മഹത്യാ പ്രേരണ നടത്തിയെന്നും പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. നോബിയുടെയും ഷൈനിയുടെയും ഫോണുകളുടെ പരിശോധനാ ഫലം കാത്തിരിക്കുകയാണ് പൊലീസ്. കേസ് അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും പൊലീസ് വ്യക്തമാക്കി.

“നീ നിന്‍റെ രണ്ട് മക്കളേയും വച്ച് കൊണ്ട് അവിടെത്തന്നെ ഇരുന്നോ. ഇനി ഞാൻ നാട്ടിലേക്ക് വരണമെങ്കിൽ നീയും രണ്ട് മക്കളും ചാകണം. എന്നെ ദ്രോഹിക്കാതെ നിനക്കും മക്കൾക്കും പോയി ചത്തുകൂടെ” എന്നാണ് നോബി ചോദിച്ചത്.

നോബിക്കെതിരെ 2024 ൽ ഷൈനി തൊടുപുഴ പൊലീസ് സ്റ്റേഷനിൽ ഗാർഹിക പീഡന പരാതി നൽകിയിരുന്നു. ഈ കേസിൽ നോബിയുടെ അമ്മയും പ്രതിയാണ്. കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. ട്രെയിന് മുന്നിൽ ചാടിയാണ് ഷൈനിയും രണ്ട് പെണ്‍മക്കളും ജീവനൊടുക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *