കോട്ടയം: ഏറ്റുമാനൂരിൽ അമ്മയുടെയും പെൺമക്കളുടേയും ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഷൈനിയുടെയും മക്കളുടെയും ആത്മഹത്യയിലേക്ക് നയിച്ചത് ഭർത്താവ് നോബിയുടെ പ്രകോപനമെന്ന് പൊലീസ് നിഗമനം. ഷൈനി മരിക്കുന്നതിന് തലേന്ന് മദ്യ ലഹരിയിൽ നോബി ഫോണിൽ വിളിച്ചു എന്നും. വിവാഹമോചന കേസിൽ സഹകരിക്കില്ലെന്നും. കുട്ടികളുടെ ചെലവിനുള്ള പണം തരില്ലെന്നും സ്ത്രീധനമായി നൽകിയ പണവും സ്വർണവും തരില്ലെന്നും അറിയിച്ചതായും പൊലീസ് കണ്ടെത്തി. പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ ഫോൺ വിളിച്ച കാര്യങ്ങൾ നോബി സമ്മതിക്കുകയും ചെയ്തു. നോബിക്കെതിരെയുള്ള ഗാർഹിക പീഡന കേസ് എടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
Recent Posts
- തൊള്ളായിരം കണ്ടിയിൽ വാഹനാപകടം ; ജീപ്പ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
- ഉമ്മൻചാണ്ടിക്കെതിരായ പരാമർശം: ഗണേഷ് കുമാർ മാപ്പ് പറയണമെന്ന് വിഡി സതീശൻ
- നദിയിൽ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർഥികൾ മുങ്ങി മരിച്ചു
- ശബരിമല സ്വർണക്കൊള്ള ; മുരാരി ബാബുവിന് ജാമ്യം
- ‘ഇനി പ്രേക്ഷകരും സ്തുതി പാടും’; ഉമർ എഴിലാൻ – എച്ച്. ഷാജഹാൻ സംഗീതം നൽകിയ “അറ്റി”ലെ ലിറിക്കൽ ഗാനമെത്തി..
Recent Comments
No comments to show.