x
NE WS KE RA LA
Kerala Politics

ഡി സി ബുക്സിനെതിരെ വീണ്ടും ഇ പി

ഡി സി ബുക്സിനെതിരെ വീണ്ടും ഇ പി
  • PublishedNovember 26, 2024

തിരുവനന്തപുരം: ആത്മകഥ വിവാദത്തിന് പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചനയുണ്ടെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ദിവസമാണ് ഈ വാര്‍ത്ത പുറത്ത് വരുന്നത്. ആദ്യം വന്നത് ടൈംസ് ഓഫ് ഇന്ത്യയിലാണ്. ടൈംസ് ഓഫ് ഇന്ത്യയില്‍ ഇത്തരമൊരു വാര്‍ത്ത ലളിതമായി വരുമോ എന്നും. ഒരു അടിസ്ഥാനവുമില്ലാത്ത വാര്‍ത്ത എല്ലാ മാധ്യമങ്ങളിലും പ്രചരിപ്പിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു വരി പോലും പ്രസിദ്ധീകരണത്തിനായി ആര്‍ക്കും നല്‍കിയിട്ടില്ലെന്നും. പാര്‍ട്ടിക്ക് അകത്തും പുറത്തും തന്നെ ദുര്‍ബലപ്പെടുത്തുകയാണ് ലക്ഷ്യമെന്നും. വ്യക്തമായ സൂചന കിട്ടിയാല്‍ ഗൂഢാലോചനയ്ക്ക് പിന്നില്‍ ആരെന്ന് പുറത്തു പറയാമെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി.

ജാവഡേത്കറുമായി ബന്ധപ്പെട്ട വാര്‍ത്ത വന്നതും ഇത്തരത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുസ്തകം പ്രസിദ്ധീകരിക്കുന്നതിനുള്ള അനുമതിക്കായി ഡി സി ബുക്‌സ് ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എന്നാൽ പുസ്തകം പൂര്‍ത്തിയായിട്ടില്ലെന്നും പൂര്‍ത്തിയായാല്‍ എന്തുവേണം എന്ന് ആലോചിക്കാം എന്ന് പറയുകയും ചെയ്തു.

മാതൃഭൂമിയും ഇതുമായി ബന്ധപ്പെട്ട് സമീപിച്ചു. ഇതേ മറുപടിയാണ് അവരോടും പറഞ്ഞത്. അങ്ങനെയുള്ളപ്പോള്‍ എന്തടിസ്ഥാനത്തിലാണ് ഇല്ലാത്ത കാര്യങ്ങള്‍ എഴുതിച്ചേര്‍ത്ത് തെരഞ്ഞെടുപ്പ് ദിവസം വിവാദമുണ്ടാക്കിയതെന്നും അദ്ദേഹം ആരാഞ്ഞു .

തനിക്ക് നേരെ നടക്കുന്ന ആക്രമണം പാര്‍ട്ടിയെ തകര്‍ക്കാനുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. താന്‍ ഒരു കോപ്പിയും ആര്‍ക്കും കൊടുത്തിട്ടില്ലെന്നും. മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിശ്വസ്തനായ ഒരാള്‍ക്ക് പുസ്തകം എഡിറ്റ് ചെയ്യാന്‍ കൊടുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡിസി ബുക്‌സിനെ ഇതുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ടപ്പോള്‍ ഒന്നും അറിയില്ലെന്നാണ് അവര്‍ ആദ്യം പറഞ്ഞത്. അന്വേഷിക്കാം എന്ന് പറഞ്ഞ് പിന്നെ വിളിച്ചിട്ടില്ല ഇ പി ജയരാജന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *