x
NE WS KE RA LA
Kerala

ഡറായാസ് മാർഷൽ എൻഡോവ്മെന്റ് അവാർഡിന് എൻട്രികൾ ക്ഷണിച്ചു

ഡറായാസ് മാർഷൽ എൻഡോവ്മെന്റ് അവാർഡിന് എൻട്രികൾ ക്ഷണിച്ചു
  • PublishedMarch 11, 2025

കോഴിക്കോട്: രണ്ടാമത് ഡറായാസ് മാർഷൻ അവാർഡിന് എൻട്രികൾ ക്ഷണിച്ചു. സമൂഹത്തിനുവേണ്ടി നിസ്വാർത്ഥ സേവനം നടത്തുന്ന വ്യക്തിക്കാണ് അവാർഡ് നൽകുന്നത്. ഒരു ലക്ഷം രൂപയും ശിൽപ്പവും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ് അവാർഡ്.

beachrotary25@gmail.com എന്ന ഇ-മെയിൽ ഐഡിയിലേക്ക് നോമിനേഷൻ അയക്കാവുന്നതാണ്. കൂടുതലാണ് വിവരങ്ങൾക്കായി 8301044618 എന്ന ഫോൺ സമ്പറിൽ ബന്ധപ്പെടാം. മാർച്ച് 17 ആണ് നോമിനേഷൻ സമർപ്പിക്കേണ്ട അവസാന തിയ്യതി.

പൊതുജനങ്ങളിൽ നിന്നുള്ള എൻട്രികൾ സ്വീകരിച്ച് അതിൽ നിന്ന് മൂന്നു പേരെ ജൂറി കമ്മറ്റി തെരഞ്ഞെടുക്കും. ഈ മൂന്നു പേരുടെ പ്രൊഫൈൽ വീഡിയോ സോഷ്യൽ മീഡിയ വഴി വോട്ടിനിട്ട് ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുന്നയാളെയാണ് അവാർഡിന് തെരഞ്ഞെടുക്കുക. അവാർഡിന് സ്വയം നിർദ്ദേശിക്കാം. മറ്റുള്ളവരെ നിർദ്ദേശിക്കുകയുമാവാമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു

വാർത്താ സമ്മേളനത്തിൽ കാലിക്കറ്റ് ബീച്ച് റോട്ടറി ക്ലബ്ബ് പ്രസിഡൻ് റൊട്ടേറിയൻ എം.ആർ ശിവശങ്കരൻ, സെക്രട്ടറി റൊട്ടേറിയൻ രഞ്ജനി ഉമേഷ്, വൈസ് പ്രസിഡൻ്റ് റൊട്ടേറിയൻ സുബിൻ മാർഷൽ, റൊട്ടേറിയൻ ബിപിൻ അരവിന്ദാക്ഷൻ (ഗവർണർ ഗ്രൂപ്പ് പ്രതിനിധി) റൊട്ടേറിയൻ എ.ആർ വിനോദ് (സോണൽ ലേണിംഗ് ഫെസിലിറ്റേറ്റർ) എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *