x
NE WS KE RA LA
National

ഉധംപുരിൽ ഏറ്റുമുട്ടൽ; സൈനികന് വീരമൃത്യു

ഉധംപുരിൽ ഏറ്റുമുട്ടൽ; സൈനികന് വീരമൃത്യു
  • PublishedApril 24, 2025

ശ്രീനഗർ ∙ ജമ്മു കശ്മീരിലെ ഉധംപുരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു. പഹൽഗാം ആക്രമണത്തിനു ശേഷമുണ്ടാകുന്ന മൂന്നാമത്തെ ആക്രമണമാണിത്. കരസേന ഉദ്യോഗസ്ഥരും ജമ്മു കശ്മീർ പൊലീസും ഒത്തു ചേർന്ന് ഭീകരരെ നേരിടുകയാണ്. അതിനിടെ അറബിക്കടലിൽ പാക്ക് തീരത്തോടു ചേർന്ന് പാക്കിസ്ഥാൻ നാവിക അഭ്യാസം പ്രഖ്യാപിച്ചു. മിസൈൽ പരീക്ഷണം ഉൾപ്പെടെ നടതാനും സാധ്യതയുണ്ട് . പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് സര്‍വകക്ഷി യോഗം ചേരും. പാര്‍ലമെന്റ് അനക്സില്‍ വൈകുന്നേരം ആറിന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന്റെ അധ്യക്ഷതയിലാണ് യോഗം ആരംഭിക്കുന്നത്. കോണ്‍ഗ്രസ്, ഡിഎംകെ, ടിഎംസി, ടിഡിപി, ശിവസേന, ജെഡിയു, ആര്‍ജെഡി തുടങ്ങി വിവിധ പാര്‍ട്ടികളുടെ പ്രതിനിധികൾ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *