x
NE WS KE RA LA
National

കശ്മീരിൽ ഏറ്റുമുട്ടൽ ; 5 ഭീകരെ വധിച്ച് സുരക്ഷാസേന

കശ്മീരിൽ ഏറ്റുമുട്ടൽ ; 5 ഭീകരെ വധിച്ച് സുരക്ഷാസേന
  • PublishedDecember 19, 2024

ശ്രീനഗർ∙ കുൽഗാം ജില്ലയിൽ സുരക്ഷാസേനയുമായി ഏറ്റുമുട്ടി 5 ഭീകരർ കൊല്ലപ്പെട്ടു. ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സുരക്ഷാസേന നടത്തിയ തിരച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായത്.

എന്നാൽ സേനയ്ക്കു നേരെ ഭീകരർ വെടിവയ്ക്കുകയായിരുന്നു. ഒപ്പം ജമ്മു കശ്മീർ പൊലീസും ഓപ്പറേഷനിൽ പങ്കെടുത്തു. അടുത്തിടെയുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സൈന്യം സുരക്ഷാ പരിശോധന ശക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *