x
NE WS KE RA LA
National

എമ്പുരാൻ വിഷയം: ഇരു സഭയിലും ചർച്ച : പ്രതിപക്ഷം നോട്ടീസ് നൽകി

എമ്പുരാൻ വിഷയം: ഇരു സഭയിലും ചർച്ച : പ്രതിപക്ഷം നോട്ടീസ് നൽകി
  • PublishedApril 1, 2025

ഡൽഹി: വിവാദങ്ങൾക്കിടെ എമ്പുരാൻ വിഷയം പാർലമെന്‍റിൽ ഉന്നയിക്കാൻ പ്രതിപക്ഷം നോട്ടീസ് നൽകി . വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എ.എ റഹീം എംപിയാണ് രാജ്യസഭയിൽ നോട്ടീസ് നൽകിയിരിക്കുന്നത്. കൂടാതെ സന്തോഷ്‌ കുമാർ എംപിയും ജോൺ ബ്രിട്ടാസും രാജ്യസഭയിൽ നോട്ടീസ് നൽകി. ഒപ്പം ലോക്സഭയിൽ ഹൈബി ഈഡനും നോട്ടീസ് നൽകി.

വിവാദങ്ങളും വിമർശനങ്ങളും തുടരുന്നതിനിടെ എമ്പുരാൻ റീ എഡിറ്റഡ് പതിപ്പ് ഇന്ന് പുറത്തിറങ്ങും. 3 മിനിറ്റാണ് സിനിമയിൽ നിന്ന് നീക്കം ചെയ്തിരിക്കുന്നത്. തിരക്കഥാകൃത്ത് അടക്കമുള്ള അണിയറ പ്രവർത്തകരുടെ അതൃപ്തിക്കിടയിലാണ് എമ്പുരാൻ എഡിറ്റഡ് പതിപ്പ് തീയേറ്ററുകളിലേക്ക് എത്തുന്നത്.

വിവാദ വിഷയങ്ങൾ പരാമർശിക്കുന്ന ആദ്യ ഇരുപത് മിനിറ്റിലാകും കട്ട് വീഴുക. അതേസമയം പൃഥ്വിരാജിനും മോഹൻലാലിനും പിന്തുണയുമായി രാഷ്ട്രീയ സിനിമാരംഗത്തെ നിരവധി പേർ രംഗത്തെത്തി. വിമർശനങ്ങൾക്കിടെ താരങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ പ്രതിഷേധാർഹം ആണെന്നും എല്ലാ ചലച്ചിത്ര പ്രവർത്തകരെയും ചേർത്തുനിർത്തുന്നുവെന്നും ഫെഫ്ക വ്യക്തമാക്കി. സംഭവത്തിൽ അമ്മയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും പ്രതികരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *